മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ട് മുംബൈയിലെ ജുഹുവിൽ വെടിവെപ്പ്. പുഷ്പ പാർക്കിൽ മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് അജ്ഞാതർ വെടിയുതിർത്തതായാണ് വിവരം. സംഭവത്തിൽ ടൈഗർ ഷ്രോഫിന് പരിക്കേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ നടൻ സുരക്ഷിതനാണെന്നും അദ്ദേഹത്തിന് വെടിയേറ്റിട്ടില്ലെന്നും മുംബൈ പൊലീസ് പിന്നീട് വ്യക്തമാക്കി. ഷ്രോഫിൻ്റെ ഡ്രൈവർക്കും ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും സംഭവത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് മുംബൈയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ക്രമസമാധാന നിലയെക്കുറിച്ചും ചർച്ചകൾ ശക്തമായിട്ടുണ്ട്. വെടിവെപ്പിന് പിന്നിൽ ആരാണെന്നതും ആക്രമണത്തിൻ്റെ യഥാർഥ ലക്ഷ്യം എന്താണെന്നതും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്
