ബെംഗളൂരു : ബെംഗളൂരു – മൈസൂരു ദേശീയപാതയിലുണ്ടായ ദാരുണമായ കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. വയനാട് തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് തത്സമയം മരണപ്പെട്ടത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ (ദമാം) മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ബിടതിക്ക് സമീപമാണ് അപകടമുണ്ടായത്.
ബെംഗളൂരുകെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിംഗ് ഉടമ ബഷീറിന്റെ ഭാര്യ, മകൾ, മകളുടെ രണ്ടു വയസ്സുള്ള കുട്ടി, ഉവൈസ്, അഫ്രീന എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റു നാലുപേരും അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കാറിൽ സഞ്ചരിച്ചിരുന്നവരെ ഭരത് കെമ്പണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . അപകടത്തിൽ മരണപ്പെട്ട അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]