തിരുവനന്തപുരം∙ നഗരഹൃദയത്തിലുള്ള മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്നും അവിടെനിന്നു മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്. പകരം ആ സ്ഥലത്തെ അമേരിക്കയിലെ മാഡിസണ്‍ സ്ക്വയര്‍ പോലെ അതിമനോഹരമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരഹൃദയത്തില്‍ മൃഗശാല വച്ചിരിക്കുന്നതു മൃഗങ്ങളോടുള്ള ക്രൂരതയാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയോടു ചേര്‍ന്നു നില്ക്കുന്ന നെയ്യാര്‍ പോലെയുള്ള വനപ്രദേശത്തേക്കു മൃഗശാല മാറ്റണം. തന്റെ സ്വപ്നപദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റീ ഇമാജനിങ് കേരള പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ ആശയങ്ങള്‍ക്ക് അനുസരിച്ചുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]