ധർമസ്ഥല കൂട്ടക്കൊല ആരോപണം; അന്വേഷണം ആരംഭിച്ച് എസ്.ഐ.ടി സംഘം

ബെംഗളൂരു : ധർമസ്ഥലയിൽ കൂട്ടക്കൊല ആരോപണത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) ബെൽത്തങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും.

സംഘം കഴിഞ്ഞ ദിവസം സംഭവസ്ഥലത്തെത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ഡി.ഐ.ജി എം.എൻ. അനുചേത്, വെസ്റ്റേൺ റേഞ്ച് ഐ.ജി അമിത് സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലാണ് എസ്.ഐ.ടി സംഘത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നത്.

കേസിൽ നിഷ്‌പക്ഷവും,സുതാര്യവുമായ അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ പ്രത്യേക അന്വേഷണ വിഭാഗത്തിന് നിർദേശം നൽകിയിരിക്കുന്നത്.

സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ) പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിൽ ഈ മാസം 19നാണ് കർണാടക സർക്കാർ എസ്‌.ഐ.ടി രൂപവത്കരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിൽ ട്രാൻസ്ജെൻഡർ യുവതിയെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
[masterslider id="10"]

Related posts