ബെംഗളൂരു-മംഗളൂരു ഹൈവേയിൽ മണ്ണിടിച്ചിൽ; വൻ ഗതാഗത തടസ്സം

ബെംഗളൂരു: ബെംഗളൂര-മംഗളൂരു ഹൈവേയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വൻ ഗതാഗത തടസ്സം. ദേശീയപാത 75ൽ കഡാബ താലൂക്കിലാണ് മണ്ണിടിച്ചിലുണ്ടായത്. ധർമ്മസ്ഥല ക്രോസിലുണ്ടായ അപകടത്തെ തുടർന്ന് വലിയ ഗതാഗതകുരുക്കും രൂപപ്പെട്ടിട്ടുണ്ട്.

ബസ്, ട്രക്ക്, ലോറി തുടങ്ങിയ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും തട​സപ്പെട്ടു. കാറുകളും ഇരുചക്രവാഹനങ്ങളും മറ്റ് വഴികളിലൂടെ കടന്നുപോകുന്നുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ആളുകളോട് നിർദേശിച്ചു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

പ്രദേശത്ത് നിന്ന് മണ്ണും ചെളിയും മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വാഹനയാത്രികർ ഈ ശ്രമങ്ങളോട് സഹകരിക്കണമെന്ന് പൊലീസ് സൂപ്രണ്ട് അരുൺ പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള വാഹനങ്ങൾക്ക് നിലവിൽ ധർമ്മസ്ഥലയിലേക്കും കുക്കെയിലേക്കും എത്താൻ സാധിക്കുന്നുണ്ട്. എന്നാൽ, മംഗളൂരുവിൽ നിന്നുള്ള വാഹനങ്ങൾക്ക് ഈ സ്ഥലങ്ങളിലേക്ക് എത്താൻ സാധിക്കുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
[masterslider id="10"]

Related posts