പൊ​തു​പ​രി​പാ​ടി​യി​ൽ ആ​കാ​ശ​ത്തേ​യ്ക്ക് വെ​ടി​യു​തി​ർ​ത്ത് ബി.​ജെ.​പി എം.​എ​ൽ.​എ​യു​ടെ മ​ക​ൻ, സമൂഹമാധ്യമങ്ങളിൽ വിമർശന പെരുമഴ

ബെംഗളൂരു : പൊ​തു പ​രി​പാ​ടി​ക്കി​ടെ ആകാശത്തേയ്ക്ക് വെടിയുതിർത്ത് ബി.​ജെ.​പി എം.​എ​ൽ.​എ ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി​യു​ടെ മ​ക​ൻ സ​ന്തോ​ഷ് ജാ​ർ​ക്കി​ഹോ​ളി.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
ബെ​ള​ഗാ​വി ജി​ല്ല​യി​ലെ ഗോ​ക​ക്കി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന മ​ഹാ​ല​ക്ഷ്മി മേ​ള​ക്കി​ടെ​യാ​ണ് സം​ഭ​വം.

ഭ​ണ്ഡാ​ര​യി​ൽ ഒ​ക്കു​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ ജ​ന​ക്കൂ​ട്ടം വ​ള​ഞ്ഞി​രി​ക്കെ ആ​കാ​ശ​ത്തേ​ക്ക് ഒ​രു റൗ​ണ്ട് വെ​ടി​വെ​ച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്നവർ

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

ആ​ർ​പ്പു​വി​ളി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വിളിക്കുന്നതും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. വീഡിയോ വിവാദമായതിന് പിന്നാലെ ടെ ഗോ​ക​ക് സി​റ്റി പൊ​ലീ​സ് സ​ന്തോ​ഷ് ജാ​ർ​ക്കി​ഹോ​ളി​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

അതെസമയം സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് താഴെ വലിയ വിമർശനമാണ് ഉയരുന്നത്. ഇത്തരത്തിലുള്ള കോപ്രായങ്ങൾ വലിയ അപകടം വരുത്തി വെക്കുമെന്നും, അൽപ്പമെങ്കിലും വിവരം വേണ്ടേ ? എന്നിങ്ങനെ നീളുന്നു അഭിപ്രായങ്ങളും വിമർശനങ്ങളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പവർ കട്ട് ഇല്ലാത്ത കാലം തുടരും; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈസ്റ്റര്‍ അവധി; സ്‌പെഷലുമായി കേരള, കര്‍ണാടക ആര്‍ടിസികള്‍
[masterslider id="10"]

Related posts

Click Here to Follow Us