ബി.ജെ.പി എം.എൽ.സിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ

ബെംഗളൂരു: ബി.ജെ.പി എം.എൽ.സി രവികുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കർണാടക ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതി നൽകി. ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരായ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് കത്ത്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഓഫീസറുടെ ആത്മാഭിമാനത്തിന് നേരയുള്ള ആക്രമണമാണ് എം.എൽ.സി നടത്തിയത്. ഇയാൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എം.എൽ.സി പരസ്യമായി മാപ്പ് പറയുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.

  നിങ്ങളുടെ ഫോണിൽ ഇന്ന് സൈറൺ മുഴങ്ങിയോ? സൈലന്റാണെങ്കിലും നിലവിളിക്കും! കാരണം അറിയാൻ വായിക്കാം

അതേസമയം, സിദ്ധരാമയ്യ ഉൾപ്പെട്ട സംഭവങ്ങളിൽ ഐ.എ.എസ് അസോസിയേഷന്റെ മൗനത്തെ വിമർശിച്ച് കർണാടക ബി.ജെ.പി പ്രസിഡന്റ്‍ വിജയേന്ദ്ര രംഗത്തെത്തി. സീനിയർ പൊലീസ് ഓഫീസറെ സിദ്ധരാമയ്യ തല്ലാനോങ്ങിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈദരാബാദും മുംബൈയും പിന്നിൽ; വിദേശ കമ്പനികളുടെ 'ഫസ്റ്റ് ചോയ്‌സ്' ഇന്നും ബെംഗളൂരു തന്നെ; കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us