റീൽസെടുത്ത് വൈറലാകാൻ ശ്രമം; കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആലപ്പുഴ : റീൽസ് എടുത്ത് വൈറലാകുന്നതിനായി കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാട്ടുകാരാണ് യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആയിരത്തോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവർ ഇറങ്ങി കുളിച്ചത്.യുവാക്കൾ ടാങ്കിൽ ഇറങ്ങി കുളിച്ചതോടെനിരവധി കുടുംബങ്ങളുടെ കുടിവെള്ളം പ്രതിസന്ധിയിലായി. വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം.

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ആർപ്പ് വിളിയും, വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാർ ഇവരെ ശ്രദ്ധിച്ചത്. പിന്നാലെയാണ് മൂന്ന് യുവാക്കൾ കുളിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഒരാൾ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേർ വാട്ടർ ടാങ്കിലേക്ക് ചാടുകയും ചെയ്‌തു.

നാട്ടുകാർ യുവാക്കളോട് നിങ്ങൾ ചെയ്ത കാര്യം ശരിയായില്ലെന്ന് പറയുകയും യുവാക്കളെ തടഞ്ഞ് നിർത്തുകയും ചെയ്‌തു. പിന്നാലെ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി.

ചേർത്തല മുൻസിപാലിറ്റിയുടെ മുഴുവൻ പ്രദേശങ്ങളിലേയ്ക്കും ആവശ്യമായ കുടിവെള്ളം എത്തുന്നത് ഇവിടെ നിന്നാണ്. വലിയ പ്രതിഷേധമാണ് യുവാക്കൾക്ക് നേരെ ഉയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരം കാലിയായി; ഹൈവേ കൈയടക്കി; നഗരം 'ഫ്രീ'യാക്കി ടെക്കികളുടെ പടയോട്ടം!
[masterslider id="10"]

Related posts

Click Here to Follow Us