കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ ഇ​ന്ന് വി​ശ്വാ​സ​വോ​ട്ട് തേ​ടു​ന്നു….

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ ഇ​ന്ന് വി​ശ്വാ​സ​വോ​ട്ട് തേ​ടു​ന്നു. നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​ണ് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഇന്ന് ഉ​ച്ച​യ്ക്കാ​ണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കെ.​ആ​ർ. ര​മേ​ശ്കു​മാ​റാ​ണു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. മു​തി​ർ​ന്ന എം​എ​ൽ​എ എ​സ്. സു​രേ​ഷ്കു​മാ​റാ​ണു ബി​ജെ​പി സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് 117 പേ​രു​ടെ​യും ബി​ജെ പി​ക്ക് 104 പേ​രു​ടെ​യും പി​ന്തു​ണ​യാ​ണു​ള്ള​ത്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ സു​രേ​ഷ്കു​മാ​ർ അ​ഞ്ചു ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കെ.​ആ​ർ. ര​മേ​ശ്കു​മാ​റും എ​സ്. സു​രേ​ഷ്കു​മാ​റും ഇ​ന്ന​ലെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.15നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. 1994-1999 വ​രെ ക​ർ​ണാ​ട​ക സ്പീ​ക്ക​റാ​യി​രു​ന്നു കെ.​ആ​ർ. ര ​മേ​ശ്കു​മാ​ർ.

  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം

വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നു ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും കോ​ൺ​ഗ്ര​സ്-​ജ​ന​താ​ദ​ൾ (എ​സ്) എം​എ​ൽ​എ​മാ​ർ സ്വ​ത​ന്ത്ര​രാ​വു​ക. കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​വ​സാ​നി​മി​ഷം​വ​രെ എം​എ​ൽ​എ​മാ​രെ മ​റു​ക​ണ്ടം ചാ​ടി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​മെ​ന്ന​തി​നാ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ന​ഗ​ര​ത്തി​ലെ ഹി​ൽ​ട്ട​ൺ എം​ബ​സി ഗോ​ൾ​ഫ് ലി​ങ്ക്സി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​നു പു​റ​ത്ത് ദേ​വ​ന​ഹ​ള്ളി​യി​ലെ പ്ര​സി​ദ്ധ​മാ​യ ഗോ​ൾ​ഫ്ഷെ​യ​ർ റി​സോ​ർ​ട്ടി​ൽ ജ​ന​താ​ദ​ൾ എം​എ​ൽ​എ​മാ​രും. വി​ശ്വാ സ​വോ​ട്ടെ​ടു​പ്പ് വ​രെ എം​എ​ൽ​എ​മാ​ർ റി​സോ​ർ​ട്ടി​ൽ തു​ട​രു​മെ​ന്നാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
[masterslider id="10"]

Related posts

Click Here to Follow Us