ന്യൂഡൽഹി: വാഹനാപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 25000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്രസർക്കാർ.
നിലവില്‍ 5000 രൂപയാണ് നല്‍കിയിരുന്നത്.
പുണെയില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
നടൻ അനുപം ഖേറുമായി റോഡ് സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിതോഷിക തുക വർധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയത്തിന് നിർദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലോ ട്രോമാ സെൻററിലോ കൊണ്ടുപോകുന്ന ഒരാള്‍ക്ക് നിലവിലെ തുക വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
റോഡപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ ഉയർന്നതാണ്.
2021 ഒക്‌ടോബർ മുതലാണ് കേന്ദ്ര സർക്കാർ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചാല്‍ പാരിതോഷികം നല്‍കുന്നത് ആരംഭിച്ചത്.
നിലവിലെ പദ്ധതി പ്രകാരം അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്ന വ്യക്തിക്ക് സമ്മാനത്തുകക്കൊപ്പം അംഗീകാര സർട്ടിഫിക്കറ്റും നല്‍കും.
സമ്മാനത്തുക യഥാർത്ഥ വ്യക്തികള്‍ക്കാണെന്ന് ഉറപ്പാക്കാൻ മള്‍ട്ടി ലെവല്‍ വെരിഫിക്കേഷൻ പ്രക്രിയയുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് നിതിൻ ഗഡ്കരി ‘കാഷ്‌ലെസ് ട്രീറ്റ്‌മെന്റ്’ പദ്ധതി പ്രഖ്യാപിച്ചിരുന്നു, ഇതനുസരിച്ച് റോഡപകടത്തില്‍പ്പെട്ടവരുടെ ഏഴു ദിവസത്തെ ചികിത്സക്കായി 1.5 ലക്ഷം രൂപ വരെ സർക്കാർ വഹിക്കും.
റോഡ് സുരക്ഷയാണ് സർക്കാറിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.