ചാമുണ്ഡിമലയിലേക്ക് സ്വകാര്യവാഹനങ്ങളെ കടത്തിവിടുന്നത് നിയന്ത്രിക്കും

CHAMUNDI HILLS

ബംഗളുരു: ചാമുണ്ഡിക്ഷേത്രത്തിലേക്കുള്ള ഭക്തജനത്തിരക്കും മണ്ണിടിച്ചിൽ ഭീഷണിയെയുംതുടർന്ന് ചാമുണ്ഡിമലയിലേക്ക് സ്വകാര്യവാഹനങ്ങളെ കടത്തിവിടുന്നത് നിരോധിച്ചേക്കും.

ജില്ലാഭരണകൂടവും ചാമുണ്ഡി ഹിൽസ് ഡിവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്.

അടുത്ത വേനലവധിക്കുമുൻപ്‌ ഗതാഗതനിയന്ത്രണം നടപ്പാക്കാനാണ് ധാരണ.

ഇതോടെ മലമുകളിലുള്ള ഗതാഗതക്കുരുക്കും വാഹന പാർക്കിങ് വെല്ലുവിളികളും കുറയ്ക്കാൻ സാധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അഭിപ്രായപ്പെട്ടു.

എല്ലാത്തരം സ്വകാര്യവാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാഭരണകൂടം ഉദ്ദേശിക്കുന്നത്.

സ്വകാര്യവeഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മലയുടെ അടിവാരത്ത് പാർക്കിങ് സൗകര്യവും ഒരുക്കും.

പാർക്കിങ് ഏരിയയിൽനിന്ന് മലമുകളിലേക്ക് പൊതുഗതാഗതസംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം.

ഇതോടെ ക്ഷേത്രത്തിലെ തിരക്ക് കുറയ്ക്കാനും ചാമുണ്ഡി ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ ദർശനസൗകര്യമൊരുക്കാനും സാധിക്കുമെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us