ക്രിസ്മസ് അവധി; ബെംഗളൂരു – ആലപ്പുഴ റൂട്ടിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരു – ആലപ്പുഴ റൂട്ടിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി.

വെള്ളിയാഴ്ച രാത്രി 7.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു നാളെ രാവിലെ 7.15ന് ആലപ്പുഴയിലെത്തും. ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസ്സാണ് സർവീസ് നടത്തുക.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

എറണാകുളം, ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകരമാണ് ഈ അധിക ബസ് സർവീസ്.

ശനിയാഴ്ചയും ആലപ്പുഴയിലേക്ക് പ്രത്യേക സർവീസ് നടത്തിയേക്കും. ഇതിന് പുറമേ കർണാടക ആർ.ടി.സി. വെള്ളിയാഴ്ച കേരളത്തിലേക്ക് മുപ്പതോളം പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts