ബെംഗളൂരു : ദീപാവലി യാത്രത്തിരക്ക് പരിഹരിക്കാൻ കേരളത്തിലേക്കുൾപ്പെടെ കർണാടക ആർ.ടി.സി.
2000 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു. ഒക്ടോബർ 31 മുതൽ നവംബർ രണ്ടുവരെയാകും സർവീസുകൾ.
പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകളുണ്ടാകും. ശാന്തിനഗർ ഡിപ്പോയിൽനിന്നായിരിക്കും ആരംഭിക്കുക.
സീറ്റ് റിസർവേഷന് കൂടുതൽ സൗകര്യമൊരുക്കും. മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ടാകും
ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശ്രീനഗർ, ഹൊറനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ചൂരു, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മജസ്റ്റിക് സ്റ്റാൻഡിൽനിന്ന് പുറപ്പെടും.
മൈസൂരു, ഹുൻസൂർ, പെരിയപട്ടണ, വീരാജ്‌പേട്ട്, കുശാൽനഗർ, മടിക്കേരി റൂട്ടുകളിലേക്ക് സാറ്റലൈറ്റ് ബസ്‌സ്റ്റാൻഡിൽനിന്ന് ബസുകൾ പുറപ്പെടുമെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു. നാലോ അധികമോ ടിക്കറ്റുകൾ ഒന്നിച്ചു ബുക്കുചെയ്താൽ തുകയുടെ അഞ്ച് ശതമാനം ഇളവുലഭിക്കും.
ഇതോടൊപ്പം മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകളും ബുക്ക് ചെയ്താൽ മടക്കയാത്രാ ടിക്കറ്റ് തുകയുടെ പത്തുശതമാനം ഇളവും ലഭിക്കും.