പകൽ മുഴുവൻ ഉറങ്ങി ഒമ്പത് ലക്ഷം നേടി ‘ബെംഗളൂരുകാരി’; സംഭവം ഇങ്ങനെ

ബെംഗളൂരു: ഒന്നും ചെയ്യാതെ വെറുതെ ഉറങ്ങി 9 ലക്ഷം നേടി വിജയിച്ച ബെംഗളൂരു സ്വദേശിയായ സായിശ്വരി പാട്ടീലാണ് ഇപ്പോൾ സോഷ്യൽ മീഡിയ വാർത്തകളിൽ നിറയുന്നത്.

ഉറങ്ങി വെറുതെ എങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം.
വാസ്തവത്തിൽ, ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് ഹോം ആൻഡ് സ്ലീപ്പ് സൊല്യൂഷൻ ബ്രാൻഡായ വേക്ക്ഫിറ്റിൻ്റെ സ്ലീപ്പ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിൽ അടുത്തിടെ സായിശ്വരി പങ്കെടുത്തിരുന്നു.

  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!

ഇതിലൂടെ പരമാവധി ഉറക്കം ലഭിക്കുന്നവർക്ക് 9 ലക്ഷം രൂപ സമ്മാനത്തോടൊപ്പം ‘സ്ലീപ്പ് ചാമ്പ്യൻ’ പുരസ്‌കാരവുമായിരുന്നു സമ്മാനം, ഇ മത്സരത്തിലാണ് സായിശ്വരി വിജയിച്ച് 9 ലക്ഷം രൂപ നേടിയത്.

വേക്ക്ഫിറ്റ് കമ്പനി സംഘടിപ്പിച്ച “സ്ലീപ്പ് ഇൻ്റേൺഷിപ്പ്” രാജ്യത്തുടനീളം ശ്രദ്ധ ആകർഷിച്ചു. ഇത് 60 ദിവസത്തെ സ്ലീപ് ഇൻ്റേൺഷിപ്പാണ്.

ഇവിടെ മറ്റൊന്നും ചെയ്യേണ്ടതില്ല. 9 മണിക്കൂർ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. പവർ നാപ്സ് എടുത്ത് പുതിയ വേക്ക്ഫിറ്റ് മെത്ത പരീക്ഷിക്കുക എന്നതാണ് അവരുടെ ജോലി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും
[masterslider id="10"]

Related posts

Click Here to Follow Us