റിക്കി പോണ്ടിങ് പഞ്ചാബ് കിങ്‌സ് പരിശീലകന്‍

ഡല്‍ഹി: ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ മുഖ്യപരിശീലകനായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. നാലു വര്‍ഷത്തേക്കാണ് നിയമനം. ട്രെവര്‍ ബെയ്‌ലിസിന് പകരമാണ് പഞ്ചാബ് ടീം പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചത്

കഴിഞ്ഞ ഏഴു സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരുന്നു 49 കാരനായ പോണ്ടിങ്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. പുതിയ വെല്ലുവിളിയെ ആവേശത്തോടെ സ്വീകരിക്കുന്നതായി പോണ്ടിങ് പറഞ്ഞു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

പഞ്ചാബ് ഫ്രാഞ്ചൈസിക്കായി പുതിയ ടീമിനെ വാർത്തെടുക്കുകയെന്നതാണ് പോണ്ടിങ്ങിന്റെ ആദ്യത്തെ ചുമതല. പഞ്ചാബിന്റെ മറ്റ് സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയെന്ന് പോണ്ടിങ് തീരുമാനിക്കും. 2014 ൽ ഐപിഎല്‍ ഫൈനലിലെത്താൻ പഞ്ചാബിനു സാധിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കടക്കാതിരുന്ന പഞ്ചാബ് ഒൻപതാം സ്ഥാനത്തായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
[masterslider id="10"]

Related posts