സെപ്തംബർ 17നകം നഗരത്തിലെ കുഴികൾ നികത്തും; ബിബിഎംപി ചീഫ് കമ്മീഷണർ

ബെംഗളൂരു: സെപ്റ്റംബർ 17നകം നഗരത്തിലെ മുഴുവൻ കുഴികളും നികത്തുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

യെലഹങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന കുഴികൾ നികത്തൽ ജോലികൾ പരിശോധിച്ച ശേഷം ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ഗിരിനാഥ്, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നിശ്ചയിച്ച 15 ദിവസത്തെ സമയപരിധി പാലിക്കാൻ ഉദ്യോഗസ്ഥർ കഠിനമായി പരിശ്രമിക്കുകയാണെന്ന് സൂചിപ്പിച്ചു.

  "സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി 'സിമ്രാനും' 'അനിൽ കപൂറും'!"

സമയപരിധി പാലിക്കാൻ, ബിബിഎംപി ഉദ്യോഗസ്ഥർ വാരാന്ത്യത്തിലും തിങ്കളാഴ്ചയും സർക്കാർ അവധിയാണെങ്കിലും പ്രവർത്തിക്കും.

‘മഴയില്ലാത്തതിനാൽ കാലാവസ്ഥയും അനുകൂലമാണ്. അതിനാൽ ജോലിയുടെ വേഗത വർദ്ധിപ്പിക്കുമെന്നും ഗിരിനാഥ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us