ബെംഗളൂരു : കർണാടക പബ്ലിക് സർവീസ് കമ്മിഷൻ (കെ.പി.എസ്.സി.) പരീക്ഷാ ചോദ്യപ്പേപ്പറിൽ കന്നഡ പരിഭാഷയിൽ പിശകുവന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് പരീക്ഷ വീണ്ടും നടത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി.
എല്ലാ ഉദ്യോഗാർഥികൾക്കും നീതി ഉറപ്പാക്കുന്നതിനായി രണ്ടു മാസത്തിനകം പരീക്ഷകൾ നടത്തണമെന്നാണ് നിർദേശം.
ഓഗസ്റ്റ് 27-ന് നടന്ന പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പറിൽ ഇംഗ്ലീഷിൽനിന്ന് കന്നഡയിലേക്കുള്ള വിവർത്തനത്തിൽ ഒട്ടേറെ പിശകുകളുള്ളതായി ആരോപണം ഉയർന്നിരുന്നു.
സംസ്ഥാനത്തെ 350 ഗസറ്റഡ് പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്കാണ് പരീക്ഷ നടന്നത്. പരിഭാഷയിലെ പിശക് കന്നഡ മീഡിയം വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
കന്നഡ പരിഭാഷയിൽ പിശക് വന്നതിന് ഉത്തരവാദികളായവരെ ചുമതലയിൽനിന്ന് ഒഴിവാക്കിയതായും പുനഃപരീക്ഷ ഏറ്റവും ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിക്രൂട്ട്‌മെന്റ് നടപടികളുടെ സമഗ്രത ഉയർത്തിപ്പിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.