എസ്​.സി, എസ്​.ടി വിഭാഗങ്ങളുടെ അവകാശങ്ങളെ കോടതി മാനിക്കുന്നു; മുന്‍ ഉത്തരവ്​ സ്​റ്റേ ചെയ്യാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: എസ്​.സി, എസ്​.ടി നിയമം സംബന്ധിച്ച്‌​ മുന്‍ ഉത്തരവ്​ സ്​റ്റേ ചെയ്യാനാവില്ലെന്ന്​ വ്യക്തമാക്കി സുപ്രീംകോടതി. ​നിയമം ദുര്‍ബലമാക്കിയുള്ള ഉത്തരവ്​ പുന:പരിശോധിക്കണമെന്നുള്ള ഹര്‍ജികള്‍ പരിഗണിക്കവേ ആണ് കോടതിയുടെ നിര്‍ണായക പരാമര്‍ശം.

പുന:പരിശോധന ഹര്‍ജികള്‍ മെയ്​ 16ന് വീണ്ടും പരിഗണിക്കും. എസ്​.സി, എസ്​.ടി വിഭാഗങ്ങളുടെ അവകാശങ്ങളെ കോടതി മാനിക്കുന്നുണ്ട്​. എന്നാല്‍, നിയമമനുസരിച്ച്‌​ അന്വേഷണമില്ലാതെ അറസ്​റ്റ്​ ചെയ്യുന്നതിനെയാണ്​​ തടഞ്ഞതെന്ന്​ കോടതി വ്യക്​തമാക്കി.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

പരാതികളിലെ തുടര്‍ നടപടിക്ക്​ മുന്‍പ് പ്രാഥമിക പരിശോധന നടത്തുന്നതില്‍ എന്താണ്​ തെറ്റെന്നും കോടതി ചോദിച്ചു. ജസ്​റ്റിസ്​ എ.കെ ഗോയല്‍, യു.യു ലളിത്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സുപ്രീംകോടതിക്ക്​ അധികാര​മില്ലെന്ന്​ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.

എസ്​.സി, എസ്​.ടി നിയമം ദുര്‍ബലമാക്കിക്കൊണ്ട്  സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കേന്ദ്രസര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും പുന:പരിശോധന ഹര്‍ജി നല്‍കിയിരുന്നു. വിധിക്കെതിരെ രാജ്യവ്യാപക ക്ഷോഭവും നടന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലും സ്ത്രീകൾക്ക് സൗജന്യയാത്ര, ക്ഷേമപെൻഷൻ 3000 രൂപ: കേരളത്തിനായുള്ള രാഹുലിന്റെ 5 ഉറപ്പുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ
[masterslider id="10"]

Related posts

Click Here to Follow Us