ബംഗളുരു : മൂകാംബിക ദർശനം കഴഞ്ഞു രാത്രി മംഗളുരു ബസ് സ്റ്റാൻഡിൽ എത്തിയ ആലുവ സഹൃദയപുരം മോണ്ടപാടത്ത് ഷിബുവിനെ (46) രണ്ടു മലയാളികൾ ചേർന്നു മർദിച്ചു കൊള്ളയടിച്ച ശേഷം വഴിയിൽ തള്ളി.
2 പവന്റെ സ്വർണ മാല, ഒരു പവന്റെ കൈ ചെയ്യിൻ, അരപവന്റെ മോതിരം, സ്മാർട്ട് വച്ച്, 20000 രൂപ, എ ടി എം കാർഡും സൂക്ഷിച്ചിരുന്ന പേഴ്സ് എന്നിവ നഷ്ടമായി.
ജൂലൈ 27ന് മൂകാംബിക ക്ഷേത്രത്തിലും പിറ്റേന്ന് ഉഡുപ്പി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം രാത്രി 9 നാണ് ഷിബു ബസ് സ്റ്റാൻഡിൽ എത്തിയത്.
ഒരു മണിക്കൂർ കോട്ടയം ബസ് ഉണ്ടെന്ന് അറിഞ്ഞതിനാൽ സ്റ്റാൻഡിൽ തന്നെ വിശ്രമിച്ചു.
ഈ സമയത്ത് 2 മലയാളി യുവാക്കൾ വന്നു പരിചയപെട്ടു.
അവരും കോട്ടയത്തേക്ക് ആരെന്നു പറഞ്ഞു. കുറിച്ചു കഴിഞ്ഞ് അവർ നൽകിയ കട്ടൻചായ കുടിച്ചു.
തുടർന്ന് ഷിബു ഛർദിച്ചു. ഛർദി മാറ്റാൻ അവർ തന്നെ മറ്റൊരു പാനിയം നൽകി. അതോടെ അബോധാവസ്ഥയിലായി.
രാവിലെ ഉണർന്നപ്പോൾ മർദ്ദനമേറ്റ് അവശനായി അടിവസ്ത്രം മാത്രം ധരിച്ച് സ്റ്റാൻഡിലെ ഒരു കടയുടെ മുന്നിൽ കിടക്കുകയായിരുന്നു.
മദ്യപിച്ച് കിടക്കുയാണെന്ന് തെറ്റിദ്ധരിച്ചു കടയുടമയും തല്ലി. ഇതിനിടെ അവിടെ എത്തിയ ഒരാൾ ഷിബുവിന്റെ അവസ്ഥ അറിഞ്ഞു. കൈവശമുള്ള ട്രാക്ക് സ്യൂട്ടും 300 രൂപയും നൽകി.
മംഗളുരു പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താൻ ആയില്ല. നാട്ടിലെത്തിയ ഷിബു റൂറൽ എസ് പി ക്കും പരാതി നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.