ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ; പൊതുതാത്പര്യ ഹർജിയിലെ തുടർവാദം നവംബർ അഞ്ചിലേക്ക് മാറ്റി

ബെംഗളൂരു : ഷിരൂരിലിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കാനാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലെ തുടർവാദം നവംബർ അഞ്ചിലേക്ക് മാറ്റി.

ബുധനാഴ്ച ഹർജി പരിഗണിക്കാൻ ഓഗസ്റ്റ് 21-ന് ഹൈക്കോടതി നിശ്ചയിച്ചിരുന്നതാണെങ്കിലും നടന്നില്ല. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ചീഫ് ജസ്റ്റിസ് ബുധനാഴ്ച അവധിയായതിനാൽ ഹർജി നവംബർ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. അഭിഭാഷകരായ സിജി മലയിൽ, സുഭാഷ് ചന്ദ്രൻ എന്നിവർ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts