കുവൈത്തിൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം 10.30 ഓടെ കൊച്ചിയിൽ എത്തും

കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കൊച്ചിയിലെത്തും.

പത്തരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തുക.

മരണപ്പെട്ടവരിൽ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ എയർഫോഴ്‌സ് വിമാനം പുലർച്ചെ ഒരു മണിയോടെ കുവൈത്തിൽ നിന്നു പുറപ്പെട്ടു.

രാവിലെ കൊച്ചിയിലെത്തുന്ന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്.

അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്.

23 ആണ് മരിച്ച മലയാളികളുടെ എണ്ണം.

തമിഴ്‌നാട് 7 , ആന്ധ്രാപ്രദേശ് 3 , യുപി 3 , ഒഡീഷ 2, ബീഹാർ 1 , പഞ്ചാബ് 1 , കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളുമാണ് വിമാനത്തിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts