പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോക്കേസ് : കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി പുതിയ തെളിവുകൾ പുറത്ത്

ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീലവീഡിയോകൾ പ്രചരിച്ചസംഭവത്തിൽ കോൺഗ്രസിനെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും പ്രതിക്കൂട്ടിലാക്കി പാർട്ടിയുടെ നേതാവും മുൻ എം.പി.യുമായ എൽ.ആർ. ശിവരാമെഗൗഡയുടെ ഫോൺസംഭാഷണം പുറത്ത്.

ഹാസനിലെ ബി.ജെ.പി. നേതാവ് ദേവരാജെ ഗൗഡയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോക്ലിപ്പാണ് പ്രചരിച്ചത്.

അശ്ലീലദൃശ്യങ്ങളടങ്ങിയ വീഡിയോക്ലിപ്പുകൾ പ്രചരിപ്പിക്കുകയും ഇതിനുപിന്നിൽ മുൻമുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയാണെന്ന് വരുത്തുകയും ചെയ്യണമെന്ന് സംഭാഷണത്തിൽ ശിവരാമെഗൗഡ ദേവരാജെഗൗഡയോട് ആവശ്യപ്പെടുന്നുണ്ട്.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

ഇതിന് സഹായം വേണമെന്ന് ഡി.കെ. ശിവകുമാർ ആവശ്യപ്പട്ടതായും ശിവരാമെഗൗഡ പറയുന്നുണ്ട്.

മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെയും കുടുംബത്തെയും രാഷ്ട്രീയമായി ഇല്ലാതാക്കാൻ കോൺഗ്രസ് സർക്കാർ സജ്ജമായതായും ശിവരാമെഗൗഡ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

വീഡിയോകൾ ഉൾപ്പെട്ട പെൻഡ്രൈവ് പ്രജ്ജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക് ദേവരാജെ ഗൗഡയ്ക്ക് കൈമാറിയതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു.

ഇതാണ് പിന്നീട് പ്രചരിച്ചത്. സംഭവം വിവാദമായതോടെ ദേവരാജെഗൗഡയെ ഹാസനിലെ ഒരു സ്ത്രീയുടെ പരാതിയിൽ ലൈംഗിക പീഡനക്കേസിൽ പോലീസ് അറസ്റ്റുചെയ്തിരുന്നു.

ഫോൺസംഭാഷണം പുറത്തുവന്നതോടെ പ്രതിഷേധവുമായി ജെ.ഡി.എസ്. രംഗത്തെത്തി. കോൺഗ്രസിന്റെ തനിനിറം പുറത്തുവന്നതായി നേതാക്കൾ പറഞ്ഞു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

ബെംഗളൂരുവിൽ നടത്തിയ പ്രതിഷേധത്തിൽ ശിവരാമെഗൗഡയുടെ കോലം കത്തിച്ചു. നേരത്തെ ബി.ജെ.പി. എം.പി.യായിരുന്ന ശിവരാമെഗൗഡ അടുത്തകാലത്താണ് കോൺഗ്രസിലെത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
[masterslider id="10"]

Related posts