കൊച്ചി : ഉദരസംബന്ധമായ അസുഖം നിമിത്തം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു ..സംസ്കാരം ഇന്നലെയായിരുന്നു ..അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ഇദ്ദേഹം രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് …തൊണ്ണൂറുകളിലായിരുന്നു അജിത് മലയാള ചിത്രങ്ങളില്‍ കൂടുതലും സജീവമായിരുന്നത് ..പ്രത്യേകിച്ചു ഇദ്ദേഹം നായകനില്‍ നിന്നും തല്ലു കൊണ്ടാല്‍ ആ ചിത്രം ഉറപ്പായും സാമ്പത്തികവിജയം നേടുമെന്ന ‘വിചിത്ര വിശ്വാസം’ വരെ അക്കാലത് മലയാള സിനിമ വ്യവസായത്തില്‍ നിലനിന്നിരുന്നു .ആ നിലയ്ക്ക് സൂപ്പര്‍ താരങ്ങളടക്കമുള്ള നിരവധി അഭിനേതാക്കളുടെ ചിത്രങ്ങളില്‍ അജിത് സ്ഥിര സാന്നിധ്യം ആയിരുന്നു …മലയാളത്തിനു പുറമേ ഹിന്ദി ,തമിഴ് .തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് ..
ദൂരദര്‍ശനില്‍ സംപ്രേക്ഷണ ചെയ്ത പരമ്പരകളിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയിലേക്ക് കാല്‍വെയ്പ് നടത്തുന്നത് ..ചലച്ചിത്ര രംഗത്ത് ഒരു കാലത്ത് അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ടെലിവിഷന്‍ രംഗത്തെയ്ക് ചുവടുമാറ്റം നടത്തി …കടമറ്റത്ത് കത്തനാര്‍ ,ദേവീ മഹാത്മ്യം ഉള്‍പ്പടെയുള്ള സീരിയലുകള്‍ ശ്രദ്ധയമായിരുന്നു ..
കൊച്ചിയില്‍ പുലര്‍ച്ചെ 3.40 ഓടെ ആയിരുന്നു അന്ത്യം ..തുടര്‍ന്ന്‍ സ്വദേശമായ കൊല്ലത്തേയ്ക്ക് കൊണ്ടുപോയി …