ലിംഗായത്ത് വിഭാഗത്തിനെ പ്രത്യേക മതമായി പരിഗണിക്കണമെന്ന കർണാടക സർക്കാറിന്റെ അപേക്ഷ കേന്ദ്രം അംഗീകരിക്കാൻ സാദ്ധ്യത കുറവ്.

ന്യൂഡൽഹി: വീരശൈവ- ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതമായി പരിഗണിക്കണം എന്ന ആവശ്യവുമായി കർണാടക കാബിനെറ്റ് അംഗീകരിച്ച് കേന്ദ്രത്തിന് അയച്ച അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിക്കാനുള്ള സാദ്ധ്യത കുറവ്.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സിദ്ധരാമയ്യ സർക്കാർ നടത്തിയ ഈ നീക്കത്തെ പിൻതുണക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.ബുധനാഴ്ച വൈകുന്നേരം നടന്ന കേന്ദ്ര കാബിനറ്റ് മീറ്റിംഗിൽ ഈ വിഷയം അനൗദ്യോഗികമായി ചർച്ച ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.ഭൂരിപക്ഷം മന്ത്രിമാരും പ്രത്യേക മത വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

ഇപ്പോൾ ദളിതുകൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള റിസർവേഷനുവരെ ഇതു വിലങ്ങുതടിയാകും  എന്നും അഭിപ്രായമുയർന്നു.

മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ രണ്ട് സർക്കാർ ആൾ ഇന്ത്യ വീരശൈവ മഹാസഭയുടെ ഈ ആവശ്യത്തെ തള്ളിക്കളഞ്ഞത് എങ്ങിനെയെന്ന് കർണാടകയിൽ നിന്ന് തന്നെയുള്ള കേന്ദ്ര മന്ത്രി എച്ച് എൻ അനന്ത് കുമാർ വിശദീകരിച്ചു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
[masterslider id="10"]

Related posts