സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ പറക്കല്‍ പരീക്ഷണം വിജയകരം.

പൊഖ്റാന്‍: ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ പറക്കല്‍ പരീക്ഷണം വിജയകരം. സുഖോയ് 30 യുദ്ധ വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിച്ച മിസൈലാണ് ബ്രഹ്മോസ്. വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്റാനിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ബ്രഹ്മോസ് വിക്ഷേപിച്ചത്.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ 290 കിലോമീറ്റര്‍ ബ്രഹ്മോസ് സഞ്ചരിച്ചു. പരമാവധി 2.8 മാച് വേഗതയുളള ബ്രഹ്മോസിന് 300 കിലോഗ്രാം വരെ ഭാരശേഷിയാണുള്ളത്. യുദ്ധക്കപ്പലുകള്‍, യുദ്ധ വിമാനങ്ങള്‍, മൊബൈല്‍ ലോഞ്ചറുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ബ്രഹ്മോസിന് 300 കിലോയോളം സ്ഫോടക വസ്തുക്കൾ വഹിക്കാനുള്ള ശേഷിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts