ദില്ലി ഐ.ഐ.ടി.യിൽ വീണ്ടും ദളിത് വിദ്യാർത്ഥി ആത്മഹത്യ

ഡൽഹി: ഐ.ഐ.ടി.യിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യാ ചെയ്തു. ദളിത് വിദ്യാർത്ഥിയായ അനികുമാർ (21 ) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്.

ബി-ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ് വിദ്യാർത്ഥിയായിരുന്ന അനിൽകുമാറിന് മാർക്കിൽ കുറവ് വന്നതോടെ ആറ് മാസത്തേക്ക് കൂടി ഹോസ്റ്റൽമുറികളടക്കം നീട്ടിക്കൊടുത്തിരുന്നു.

അനിൽകുമാറിന് ഉണ്ടായ പഠനസമ്മർദമാണ് ഇത്തരത്തിലൊരു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ക്യാമ്പസിൽ 2 മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ

ഒരേ ഡിപ്പാർട്ട്മെൻറിലെ അവസാന വർഷ വിദ്യാർത്ഥികളായിരുന്നു കഴിഞ്ഞ ജൂലൈ മാസത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയും അനിൽകുമാറും. സംഭവത്തിൽ  പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us