ഹർഷിനക്ക് നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

കോഴിക്കോട്:  ഹർഷിനക്ക് സർക്കാർ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനാൽ അനുഭവിച്ച ദുരിതങ്ങൾ ഹർഷിന പറഞ്ഞപ്പോൾ അത് തന്റെ മനസിനെ വല്ലാതെ ദുഃഖിപ്പിച്ചു.

അവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. സർക്കാർ അനുവദിച്ച രണ്ട് ലക്ഷം രൂപ അപര്യാപ്തമാണ്. ചികിത്സാ പിഴവുകൾ ഉണ്ടാവാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തണം.

  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ

ഇരകൾ നീതിക്ക് വേണ്ടി തെരുവിലിറങ്ങേണ്ടി വരുന്ന സ്ഥിതിയുണ്ടാകരുതെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം വയനാട് ലോക്സഭാ മണ്ഡലത്തിൽ വിവിധ പരിപാടികൾക്കെത്തിയ രാഹുൽ ഗാന്ധിയെ നേരിൽകണ്ട് ഹർഷിന തൻ്റെ ദുരിതം വിവരിച്ചിരുന്നു. അതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് ഇന്ന് കത്തയച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts