നഗരത്തിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുകുന്നു; വിതരണ സംഘത്തിലെ രണ്ട് പ്രധാന പ്രതികൾ പിടിയിൽ

തൃശൂർ: ലഹരി വിതരണ സംഘത്തിലെ രണ്ട് പ്രധാന പ്രതികൾ കുന്നംകുളത്ത് പിടിയിലായി. തൃശ്ശൂര്‍ അഞ്ഞൂർ സ്വദേശികളായ ശരത്ത്, ശ്രീജിത്ത് എന്നിവരെയാണ് കുന്നംകുളം പോലീസും സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ബംഗളുരുവിൽ നിന്നും എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവര്‍ എന്ന് പോലീസ് അറിയിച്ചു..

  ബെംഗളൂരു യാത്ര ഇനി ഒന്നര മണിക്കൂറിൽ; ന​ഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വരുന്നത് ജാപ്പനീസ് കരുത്തിലുളള ബുള്ളറ്റ് ട്രെയിൻ

കഴിഞ്ഞ ദിവസങ്ങളിലായി കുന്നംകുളം മേഖലയിൽ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ബംഗളുരുവിൽ നിന്ന് വൻതോതിൽ കൊണ്ടുവരുന്ന അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ തൃശ്ശൂർ, എറണാകുളം ജില്ലകളിൽ പ്രതികൾ ചില്ലറ വില്പനക്കാർക്ക് വില്പന നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് ഇരുവരേയും നിരീക്ഷിച്ചു വരുന്നതിനിടയാണ് പിടിയിലായത്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റഗ്രാമിൽ രേണു സുധിയല്ല, ഇനി രേഷ്മ പി. തങ്കച്ചൻ; പെരുമാറ്റത്തിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us