കണ്ണൂര്‍ ജില്ലയിലെ ഉദയഗിരി ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് രോഗബാധിത മേഖലയിലുള്ള 25 ഫാമുകളിലെ മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്ന് മറവ് ചെയ്യാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ബാബു പുതുപറമ്പില്‍ മണക്കടവ്, സിബി പുത്തന്‍പുരയില്‍ താളിപ്പാറ എന്നിവരുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള മറ്റ് 23 ഫാമുകളിലെയും മുഴുവന്‍ പന്നികളെയും കൊന്ന് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണം ഏര്‍പ്പെടുത്താനുമാണ് കളക്ടറുടെ ഉത്തരവ്.
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നല്‍കേണ്ടതണെന്നും ഉത്തരവില്‍ പറയുന്നു.
രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്ന് പന്നികളെ രണ്ടു മാസത്തിനുള്ളില്‍ മറ്റ് ഫാമുകളിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ഉദ്യോഗസ്ഥതല നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രത്യേക സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.