ബെംഗളൂരു: മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ യു ടി ഖാദർ കർണാടക നിയമസഭാ സ്പീക്കറായേക്കും.യു.ടി.ഖാദറിനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് തീരുമാനം. യു.ടി.ഖാദർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സ്പീക്കർ സ്ഥാനത്തേക്കായി ആർ.വി. ദേശ്പാണ്ഡേ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീൽ എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. എന്നാൽ അവസാന നിമിഷം യു.ടി ഖാദറിന് തിരഞ്ഞെടുക്കുകയായിരുന്നു.
2013-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ ആരോഗ്യ-ഭക്ഷ്യ വിതരണ മന്ത്രിയായി സേവനമനുഷ്ഠിച്ചു. സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ പാർട്ടിയുടെ ഉപനേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.മംഗളൂരു മണ്ഡലത്തിൽ നിന്നാണ് യു.ടി ഖാദർ എം എൽ എയായി വിജയിച്ചത്. 40,361 വോട്ടുകൾ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 ആണ്. അഞ്ചാം തവണയാണ് അദ്ദേഹം എം.എൽ.എ യായി വിജയിക്കുന്നത്. സ്പീക്കര്‍ ആകുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ ന്യൂനപക്ഷ സമുദായാംഗമെന്ന നേട്ടവും അദ്ദേഹത്തിന് ലഭിക്കും. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു ഖാദര്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.