ബെംഗളുരു : സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവ്ധി ഇത്തവണ ശക്തമായ മത്സരമാണ് നേരിടുന്നത്.
നാടിൻറെ വികസനത്തിനാണ് ഇപ്പോൾ വന്നതെന്നും ജയിച്ചാൽ ലഭിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അത്നി മണ്ഡലത്തിലെ പ്രചാരണത്തിനിടെ സാവദി പറഞ്ഞു. എന്നാൽ വിജയം ആവർത്തിക്കുമെന്നാണ് എതിർസ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎ ആയ മഹേഷ് കാന്തള്ളിയുടെ ആത്മവിശ്വാസം. 2018ൽ രണ്ട് പാർട്ടികളിൽ നേർക്കുനേർ മത്സരിച്ചവർ തന്നെയാണ് ഇത്തവണ പാർട്ടി മാറി നേർക്കുനേർ വരുന്നത്.
അമ്പതിനായിരം വോട്ടിൻറെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സാവധിയുടെ ആത്മവിശ്വാസം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്നും ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നും ജനങ്ങൾക്ക് അറിയാം. കോൺഗ്രസ് ഇത്തവണ അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് തരംഗം ആണ്. തന്നോടൊപ്പം നിരവധി പേർ വന്നിട്ടുണ്ട്. ഇവിടെ ബിജെപി തന്നെ ഇല്ലാതായിക്കഴിഞ്ഞു. എന്തെങ്കിലും സ്ഥാനത്തിന് വേണ്ടിയല്ല, വികസനത്തിന് വേണ്ടിയാണ് കോൺഗ്രസിൽ ചേർന്നതെന്നും സാവദി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.