നിറത്തിന്റെ പേരിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി 

ബെംഗളൂരു: കറുപ്പ് നിറത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. കലബുറഗി ജെവാര്‍ഗി കൊല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം.

ഷഹപൂര്‍ സ്വദേശിനിയായ ഫര്‍സാന ബീഗമാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഖാജ പട്ടേല്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികള്‍ക്ക് നാലു വയസ്സും രണ്ടു വയസ്സുമുള്ള രണ്ട് കുട്ടികളാണുള്ളത്. ഏഴ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാവുന്നത്.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

ഫര്‍സാനയുടെ മരണവിവരം പ്രദേശത്തെ പാല്‍ക്കാരനാണ് മാതാപിതാക്കളെ അറിയിച്ചത്. ഫര്‍സാനയുടെ മാതാപിതാക്കള്‍ എത്തുമ്പോള്‍ മൃതദേഹത്തിനരികില്‍ ഇരുന്നു കരയുന്ന കുട്ടികളെയാണ് കണ്ടത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഖാജ പട്ടേലിനെതിരെ പരാതി നല്‍കി. ഖാജയും അയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

സ്ത്രീധന പീഡനത്തിന് കേസെടുത്തതായും പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കറുപ്പ് നിറത്തിന്റെ പേരില്‍ ഫര്‍സാനെയേ നിരന്തരം പരിഹസിക്കുമായിരുന്നുവെന്ന് യുവതിയുടെ അടുത്ത ബന്ധു ഖുര്‍ഷിദ് പറഞ്ഞു. കൂടാതെ തങ്ങളുടെ നിലയ്‌ക്കും വിലയ്‌ക്കും അനുയോജ്യയല്ല യുവതിയെന്നും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും കുടുംബം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അമ്മയാണോ? ഒറ്റയ്ക്കല്ല ഈ യാത്ര; ആകുലതകൾ മാറ്റാൻ ബെംഗളൂരുവിൽ ഇങ്ങനെയൊരു ലോകമുണ്ടെന്ന് അറിയാമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്
[masterslider id="10"]

Related posts