നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികൾ പിടിയിൽ

ബെംഗളൂരു: നായ്ക്കുട്ടിയെ മോഷ്ടിച്ച കേസില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കര്‍ക്കലയില്‍ നിന്നാണ് പനങ്ങാട് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയാണ് ഇരുവരും മോഷ്ടിച്ചത്.

20,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെല്‍മെറ്റില്‍ ഒളിപ്പിച്ചാണ് കടത്തിയത്. നായ്ക്കുട്ടി ശബ്ദമുണ്ടാക്കാതിരുന്നതിനാലാണ് മോഷണം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാഞ്ഞത്.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ഒഴിഞ്ഞു കിടക്കുന്ന കൂട് കണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പേര്‍ നായ്ക്കുട്ടിയെ എടുത്ത് ഹെല്‍മെറ്റില്‍ ഒളിപ്പിച്ചു കടത്തുന്നത് അറിഞ്ഞത്. നിഖില്‍, ശ്രേയ എന്നിവരാണ് അന്വേഷണത്തില്‍ പോലീസിന്റെ പിടിയിലായത്. കടയുടമകള്‍ പോലീസില്‍ പരാതി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts