മെട്രോ തൂൺ തകർന്ന സംഭവം, സർക്കാരിനെ വിമർശിച്ച് ശിവകുമാർ

ബെംഗളൂരു: നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയും മകനും മരിച്ച സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി.കെ ശിവകുമാർ.

യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും 40 ശതമാനം കമ്മീഷൻ സർക്കാറിന്റെ പ്രവർത്തന ഫലമാണ് അപകടമെന്നും ശിവകുമാർ ആരോപിച്ചു.

  ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമെന്നത് വെറും മിഥ്യ; സുരക്ഷ അവഗണിക്കരുതെന്ന് വിദഗ്ധർ

ബംഗളൂരുവിലെ നാഗവര ഏരിയയിൽ കല്യാൺ നഗർ – എച്ച്‌.ആർ.ബി.ആർ. ലേഔട്ട് റോഡിലാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നത്. അപകടത്തിൽ തേജസ്വി (25), മകൻ വിഹാൻ മരിച്ചു. തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്നു പേർക്കും ഗുരുതര പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us