ബെംഗളൂരു: നഷ്ടപ്പെട്ട വിലമതിപ്പുള്ള വസ്തുക്കളോ രേഖകളോ സംബന്ധിച്ച് പോലീസിൽ പരാതിപ്പെടാൻ ആഗ്രഹിക്കുന്നവർക്കായി കർണാടക പോലീസ് ഒരു ഡിജിറ്റൽ ബദൽ അവതരിപ്പിച്ചു. ഇ-ലോസ്റ്റ് ആപ്പ് ഉപയോഗിക്കുന്നതിലൂടെ നഷ്ടമായ ഇനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോലീസ് സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകത പൗരന്മാർക്ക് ഒഴിവാക്കാനാകും. ആപ്പിനെ കുറിച്ചും അത് എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ചും ഒരു നിർദ്ദേശ വീഡിയോ സോഷ്യൽ മീഡിയയിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (കർണാടക) പ്രവീൺ സൂദ് പങ്കുവെച്ചു.
“നഷ്ടപ്പെട്ട/ കളഞ്ഞുപോയതോ ആയ (മോഷ്ടിച്ചിട്ടില്ലാത്ത) ഒരു വസ്തുവിന് ഡ്യൂപ്ലിക്കേറ്റ്/ ഇൻഷുറൻസ് മുതലായവ ലഭിക്കുന്നതിന് ഒരു പോലീസ് റിപ്പോർട്ട് ആവശ്യമാണ്; എന്നാൽ ഇതിനായി പോലീസ് സ്റ്റേഷൻ സന്ദർശിക്കേണ്ടതില്ല. പകരം ഇ-ലോസ്റ്റ് ആപ്പിൽ നിങ്ങൾക്ക് അതിനുള്ള ഒരു റിപ്പോർട്ട് ഫയൽ ചെയ്യാവുന്നതാണ്. അതിലൂടെ ഒരു ഡിജിറ്റലായി ഓട്ടോമേറ്റഡ് ഒപ്പിട്ട അംഗീകാരം നേടാൻ കഴിയുമെന്നും, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നഷ്ടപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ നൽകാനും ഓൺലൈനിൽ പരാതി നൽകാനും ആളുകളെ പ്രാപ്തരാക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നൽകിക്കൊണ്ടാണ് ബെംഗളൂരു പോലീസ് ട്വീറ്റ് ചെയ്തത്.
ഇ-ലോസ്റ്റ് ആപ്പിൽ എങ്ങനെ ഒരു പരാതി ഫയൽ ചെയ്യാം:
> നിങ്ങളുടെ ഫോണിൽ ഇ-ലോസ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്ത് തുറക്കുക
> നഷ്ടപ്പെട്ട വസ്തുവിന്റെ വിവരം രജിസ്റ്റർ ചെയ്യുക – അതിനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
> നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങൾ പൂരിപ്പിക്കുക
> സംഭവസ്ഥലം, സമയം മുതലായവ ഉൾപ്പെടെ നഷ്ടപ്പെട്ട വസ്തുവിന്റെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും അപ്ലോഡ് ചെയ്ത് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.
> പരാതി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഒരു PDF ഫയലായി തൽക്ഷണം ഡൗൺലോഡ് ചെയ്യാൻ നിയമപരമായി സാധുതയുള്ള ഒരു അംഗീകാരം ലഭ്യമാകും.
2017-ൽ കർണാടക പോലീസാണ് ഇ-ലോസ്റ്റ് ആപ്പ് ആദ്യമായി അവതരിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.