സംസ്ഥാന ബഹുമതികളോടെ കർണാടക നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ആനന്ദ് മാമണിയെ സംസ്‌കരിച്ചു

ബെംഗളൂരു: ഡപ്യൂട്ടി സ്പീക്കറും സൗന്ദട്ടി യെല്ലമ്മ നിയോജക മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ ബിജെപി എംഎൽഎയുമായ ആനന്ദ് മാമണി (56) ഒരു മാസത്തിലേറെയായി അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി അന്തരിച്ചു. തുടർന്ന് ഞായറാഴ്ച വൈകുന്നേരം ബെലഗാവി ജില്ലയിലെ സൗന്ദത്തിയിലെ യെദ്രവി റോഡിലുള്ള അദ്ദേഹത്തിന്റെ ഫാമിൽ പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു.

  കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുരുകേഷ് നിരാണി, ഗോവിന്ദ് കർജോൾ എന്നിവരുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നിരവധി സഹമന്ത്രിമാർ, സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരി, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, നിയമസഭാംഗങ്ങൾ, ലിംഗായത്ത് സന്യാസിമാർ, മണ്ഡലത്തിലെ ആയിരക്കണക്കിന് ആളുകൾ എന്നിവരും പരേതനായ നേതാവിന് അന്തിമോപചാരം അർപ്പിച്ചു. വീരശൈവ-ലിംഗായത്ത് ആചാരപ്രകാരമായിരുന്നു മാമണിയുടെ അന്ത്യകർമങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts