കാനഡയില്‍ വെടിയേറ്റ് മരിച്ച യുവാവിന്റെ കുടുംബത്തെ കണ്ട് പരമേശ്വര

ബെംഗളുരു: കാനഡയില്‍ വെടിയേറ്റു കൊല്ലപ്പെട്ട നെലമംഗല സ്വദേശി ചന്ദന്‍കുമാറി (37)ന്റെ കുടുംബാംഗങ്ങളെ ആഭ്യന്തരമന്ത്രി ജി.പരമേശ്വര ആശ്വസിപ്പിച്ചു. ഐടി ജീവനക്കാരനായിരുന്നു. ടൊറന്റോയിലെ ഷോപ്പിങ് മാളിലെ പാര്‍ക്കിങ് സ്ഥലത്തു കാറിലിരിക്കുമ്പോഴാണു വെടിയേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പരമേശ്വര പറഞ്ഞു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചു മൃതദേ : ഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.  

Read More

നിയന്ത്രണംവിട്ട ലോറി ചരക്കു വാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് ഒരു മരണം

ബെംഗളൂരു : നിയന്ത്രണംവിട്ട ലോറി സമീപത്തെ ചെറു ചരക്കു വാഹനത്തിനു മുകളിലേക്ക് മറിഞ്ഞ് ചിക്കബെല്ലാപുരയില്‍ ഒരാള്‍ മരിച്ചു. ചരക്കുവാഹനത്തിന്റെ ഡ്രൈവറാണു മരിച്ചത്. രാവിലെ ദേശീയപാത 44ല്‍ ഷെട്ടിഗെരെ ക്രോസിലായിരുന്നു അപകടം. പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ലോറി അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ക്കെ തിരെ പൊലീസ് കേസെടുത്തു.

Read More

തോക്കുമായി നൃത്തം; കോണ്‍ഗ്രസ് നേതാവിനെതിരെ അന്വേഷണം

ബെംഗളൂരു: ഹിന്ദി സിനിമ ദുരന്തറിലെ ‘ഫ്‌ലിപ്പറാച്ചി’ റാപ് ഗാനത്തെ അനുകരിച്ച് തോക്കുകളുമായി നൃത്തം ചെയ്യുന്ന റീല്‍ പ്രചരിപ്പിച്ചതിന് കലബുറഗിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മാട്ടിന്‍ പട്ടേലിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്യുവിയില്‍ നിന്ന് ഇറങ്ങുന്ന മാട്ടിന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണു നൃത്തം ചെയ്യുന്നത്. ഗുണ്ടാനേതാവ് അനുയായികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യമാണ് അനുകരിച്ചത്.

Read More

ബെന്നിഗനഹള്ളി – കസ്തൂരി നഗര്‍ റെയില്‍വേ അടിപ്പാത ഈ മാസം തുറക്കും

ബെഗളുരു: ബെന്നിഗനഹള്ളിയെയും കസ്തൂരിനഗറിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ അടിപ്പാത ഈ മാസം അവസാനത്തോടെ ഗതാഗതത്തിന് പൂര്‍ണ മായി തുറക്കും. കഴിഞ്ഞ ജൂണിലാണ് പഴയ അടിപ്പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചത്. സബേര്‍ബന്‍, മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ദക്ഷിണ പശ്ചിമ റെയില്‍വേയാണ് അടിപ്പാത നവീകരിച്ചത്. ബെന്നിഗനഹള്ളി മേഖലയില്‍ നിന്ന് ഓള്‍ഡ് മദ്രാസ് റോഡിലേക്ക് പ്രവേശിക്കാനുള്ള റോഡിലെ അടിപ്പാതയില്‍ തുടര്‍ച്ചയായി വെള്ളം കയറുന്നതിന് പരിഹാരമായി കൂടുതല്‍ ഓടകള്‍ ഉള്‍പ്പെടെ നിര്‍മിച്ചിട്ടുണ്ട്. കെങ്കേരി -ദൊഡ്ഡ ആല്‍മര റോഡിലെ രാമോഹള്ളി റെയില്‍ വേ ഗേറ്റ് അടിപ്പാത നിര്‍മാണവും പുരോഗമിക്കുകയാണ്. 4 വരി അടിപ്പാതയുടെ…

Read More

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 3 യുവാക്കള്‍ക്ക് വധശിക്ഷ

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 3 യുവാക്കള്‍ക്ക് വധശിക്ഷ ബെംഗളൂരു എട്ടു വയസ്സുകാരിയെ കുട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ മൂന്നു യുവാക്കള്‍ക്കു വധശിക്ഷ നല്‍കാനുള്ള കീഴ്‌ക്കോടതി വിധി ശരിവച്ച് കര്‍ണാടക ഹൈക്കോടതി, ജാര്‍ഖണ്ഡ് സ്വദേശി മനീഷ് തിരക്കി, മധ്യപ്രദേശ് സ്വദേശികളായ ജയ്ബാന്‍ ആദിവാസി, മുകേഷ് സിങ് എന്നിവരെയാണു ശിക്ഷിച്ചത്. വാമഞ്ചൂരിലെ ഓട്ടുകമ്പനിക്കു സമീപം 2021 നവംബര്‍ 21ന് ആയിരുന്നു സംഭവം. ഓട്ടുകമ്പനി ജോലിക്കാരായ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞു മനീഷ് തിരക്കി തന്റെ മുറിയിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, മറ്റു രണ്ടു പ്രതികളും…

Read More

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകവേ അപകടം: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മലയാളി പെണ്ഡകുട്ടി മരിച്ചു

ബെംഗളൂരു നഗരത്തിലെ ഐടി കമ്പനി ഉദ്യോഗസ്ഥരായ തിരുവാതുക്കല്‍ വേളൂര്‍ കണിച്ചേരില്‍ വൃന്ദാവനം രാജേഷിന്റെയും ഗോപികയുടെയും മകള്‍ ശ്രീയ ആര്‍.നായര്‍ (10) ബെംഗളൂരുവില്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. അമ്മ യോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ പിന്നില്‍ നിന്നെത്തിയ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്നു ബന്ധുക്കള്‍ പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്നു 11നു തിരുവാതുക്കലിലെ വീട്ടുവളപ്പില്‍.

Read More

നഗരത്തിലെ നിശബ്ദ മേഖലകളിൽ അടക്കം ‘ശബ്ദകലാപം: കാഴ്ചവസ്തുക്കളായി ‘നോ ഹോങ്കിങ്’ ബോർഡുകൾ

ബെംഗളൂരു നഗരത്തില്‍ ശബ്ദ മലിനീകരണ തോത് ഉയരുമ്പോഴും ഹോണ്‍ നിരോധിത മേഖലകള്‍ (നോ ഹോങ്കിങ്) കടലാസില്‍ ഒതുങ്ങുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം നഗര റോഡുകളിലെ ശബ്ദപരിധി 70- 80 ഡെസിബെല്‍ വരെയാണ്. ജനവാസ മേഖലകളില്‍ പരമാവധി 50-55 ഡെസിബെല്ലും രാത്രി 40-45 ഡെസിബെല്ലും ശബ്ദപരിധി നിശ്ചയിച്ചിരിക്കുമ്പോഴാണ് അതിലേറെ ശബ്ദ കോലാഹലം നഗരജീവിതം ദുസഹമാക്കുന്നത്. വാഹനങ്ങളുടെ ഹോണുകള്‍ക്ക് പുറമേ നിര്‍മാണങ്ങള്‍, വ്യവസായശാലകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ശബ്ദമലിനീകരണ തോതുയര്‍ത്തുന്നു. കേള്‍വി തകരാറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വരും കുറവല്ല.…

Read More

‘ഡോങ്കി റൂട്ടി’ലൂടെ അമേരിക്കയിലെത്താൻ ശ്രമിച്ച ഇന്ത്യക്കാരായ യുവാവിനെയും യുവതിയെയും പീഡിപ്പിച്ച് ദൃശ്യങ്ങൾ കുടുംബത്തിന് ലൈവ് സ്ട്രീം ചെയ്തു

‘ഡോങ്കി റൂട്ടി’ലൂടെ അമേരിക്കയിലെത്താൽ ശ്രമിച്ച ഇന്ത്യക്കാരായ യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ കുടുംബത്തിന് ലൈവ് സ്ട്രീം ചെയ്തു. ഗുജറാത്തിൽ നിന്നുള്ള ധ്രുവ് പട്ടേൽ (22), ദീപിക പട്ടേൽ (32) എന്നീവരെയാണ് അസർബൈജാനിൽ വെച്ച് തട്ടിക്കൊണ്ടുപോയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജന്റുമായി ബന്ധപ്പെട്ടാണ് “ഡോങ്കി റൂട്ട്” (donkey route) എന്നറിയപ്പെടുന്ന നിയമവിരുദ്ധ പാതയിലൂടെ ഇവർ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് അസർബൈജാനിൽ വെച്ച് ഇരുവരെയും തട്ടിക്കൊണ്ടുപോവുകയും, ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും, അവയവക്കടത്ത് നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആനന്ദ്…

Read More

18 വർഷത്തിന് ശേഷം രാജാക്കന്മാരുടെ തിരിച്ചുവരവ്; മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ ബിടിഎസ് വീഡിയോ പുറത്ത്

മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന ‘പേട്രിയറ്റ്’ൻ്റെ ആദ്യത്തെ ബിടിഎസ് വീഡിയോ പുറത്ത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൻ്റെ ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള മേക്കിംഗ് വീഡിയോ ആണ് പുറത്ത് വിട്ടത്. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ ഷെഡ്യൂളിൽ ഭാഗമായിരുന്നു. ശ്രീലങ്കയിൽ ആയിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2026 ഏപ്രിൽ 23…

Read More

റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ കൊലപാതകം ബിജെപി എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യമില്ല

ബെംഗളൂരു റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന കേസില്‍ അഞ്ചാം പ്രതിയായ ബിജെപി എംഎല്‍എ ബയരതി ബസവരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ പൊലീസിന് എംഎല്‍എയെ അറസ്റ്റ് ചെയ്യാം. ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഹര്‍ജി തള്ളിയതിനു പിന്നാലെ അനുവദിച്ച ഇളവാണു റദ്ദായത്. ജൂലൈയില്‍ ഗുണ്ടാനേതാവ് വി.ജി.ശിവപ്രകാശിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയെന്നാണു കേസ്. മുന്‍മന്ത്രി കൂടിയായ ബസവരാ ജിന്റെ അടുത്ത അനുയായി ജഗദീഷ് പത്മനാഭയുമായുള്ള കുടിപ്പകയാണ് ശിവപ്രകാശിന്റെ കൊലപാതകത്തിനു കാരണമായത്. ബസവരാജിന്റെ പണമിടപാടുകളുടെ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരുന്നു.

Read More