അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ടെക്കി മുന്‍ നാവികസേന ഉദ്യോഗസ്ഥനായാ അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു

ബെംഗളൂരു : വിജ്ഞാന നഗറില്‍ മാതാപിതാക്കളെ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കിയായ മകന്‍ കുത്തിക്കൊന്നു. നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ നവീന്‍ ചന്ദ്ര ഭട്ട് (60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ലാറ്റിനുള്ളില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 വയസ്സുള്ള രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. രോഹന്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനായി മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ രോഹന്‍ ഇരുവരെയും കുത്തിക്കാല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലവിളി…

Read More

ബെംഗളൂരു വിമാനത്താവളത്തിലെ നിയന്ത്രിത മേഖലയിൽ കൂറ്റൻ ബലൂൺ പറന്നുയർന്നത് പരിഭ്രാന്തി പരത്തി

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) നിയന്ത്രിത പ്രവർത്തന മേഖലയിൽ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ ബലൂൺ നിയമവിരുദ്ധമായി പറത്തി. ഇത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും തിങ്കളാഴ്ച പോലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, സംഭവം നടന്നത് ജനുവരി 5 നാണ്, എന്നാൽ ഫെബ്രുവരി 8 ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്എഫ്) ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പിലെ (എഎസ്ജി) എൽ. നാഗേന്ദ്രൻ പരാതി നൽകി. ജനുവരി 5 ന് കെഐഎ ഓപ്പറേഷൻ ഏരിയയിൽ ‘ബിസിഡി കൺസ്ട്രക്ഷൻ’ എന്ന…

Read More

കുട്ടികളിലെ സോഷ്യൽ മീഡിയ ആസക്തി തടയാൻ നിയമ നിർമ്മാണത്തിനൊരുങ്ങി കേരള സർക്കാർ

വിദ്യാർഥികൾക്കിടയിലെ സോഷ്യൽ മീഡിയ ആസക്തി തടയുന്നതിനായി പുതിയ നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഈ മാസം തന്നെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 13-ന് പട്ടം സെന്റ് മേരീസ് സ്കൂളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൂടാതെ, 15 വർഷത്തിന് ശേഷം പ്ലസ്…

Read More

രാഹുല് മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം

കൊച്ചി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. രാഹുൽ മാങ്കൂട്ടത്തിലിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ആണ് ഹൈകോടതി വിധി. പരാതിക്കാരിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സാക്ഷികളെ സ്വാധീനിക്കരുത്, മൊബൈൽ ഫോൺ ഹാജർ ആക്കണം  തുടങ്ങി കർശന നിബന്ധനകളോടെയാണ് ജാമ്യം.   …  

Read More

കുട്ടികളെ നേർവഴിക്ക് നടത്താൻ ചൂരൽപ്രയോഗം തെറ്റല്ല; അധ്യാപകർക്ക് ആശ്വാസമായി ഹൈക്കോടതി വിധി

കൊച്ചി: വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍പ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ വ്യക്തമാക്കി. ചൂരല്‍പ്രയോഗം നടത്തിയതിന്റെ പേരില്‍ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂള്‍ അധ്യാപകനെതിരേ വിഴിഞ്ഞം പോലീസെടുത്ത കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അധ്യാപകന്‍ ഫയല്‍ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്.…

Read More

കീബോർഡ് മാറ്റി വെച്ച് ഫലൂഡ ഗ്ലാസെടുത്തു; ഇന്ന് 18 ഔട്ട്‌ലെറ്റുകളുമായി ഈ ബെംഗളൂരു ടെക്കി നേടുന്നത് കോടികൾ!

പലരും ആഗ്രഹിക്കുമെങ്കിലും കരിയറിലെ സുരക്ഷിതത്വം ഉപേക്ഷിക്കാൻ മടിക്കുമ്പോൾ, ധീരമായ തീരുമാനത്തിലൂടെ വിജയം വരിച്ച വ്യക്തിയാണ് പ്രദീപ് കണ്ണൻ. 2019ൽ ലോകപ്രശസ്ത ടെക് കമ്പനിയായ ഒറാക്കിളിലെ ഓപ്പറേഷൻസ് ഹെഡ് എന്ന ഉയർന്ന പദവി രാജിവെച്ചാണ് പ്രദീപ് തന്റെ സ്വപ്ന സംരംഭത്തിന് തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയായ അദ്ദേഹം ‘ദി ഫലൂഡ ഷോപ്പ്’ എന്ന പേരിൽ ഒരു ചെറിയ കട ആരംഭിച്ചു. അന്ന് പലരും ഈ തീരുമാനത്തെ വിഡ്ഢിത്തം എന്ന് വിളിച്ചെങ്കിലും, ഏഴ് വർഷത്തിപ്പുറം 18ലധികം ഔട്ട്ലെറ്റുകളുള്ള വലിയൊരു ബിസിനസ്സ് സാമ്രാജ്യമായി ഇത് വളർന്നു. തന്റെ ആദ്യ…

Read More

കേരളം നിശ്ചലം; പോരാട്ടം അവസാനിക്കാത്ത അവകാശ നിഷേധത്തിനെതിരെ; പണിമുടക്ക് എന്തിനെന്നറിയാൻ വായിക്കാം

ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സ്തംഭിച്ചേക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. അത്യന്തം സങ്കീർണമായ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിടാനുള്ള അതിശക്തമായ ഇടപെടലിന്റെ ഭാഗമായാണ് വീണ്ടും…

Read More

മൈസൂരു സാന്‍ഡലിന്റെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍

ബെംഗളൂരു കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎല്‍) മൈസൂരു സാന്‍ഡല്‍ ബ്രാന്‍ഡിലെ പുതിയ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് അംബാസിഡറും നടിയുമായ തമന്ന ഭാട്ടിയ വിപണിയിലിറക്കി. 108 വര്‍ഷത്തെ ചരിതമുള്ള മൈസൂരു സാന്‍ഡലില്‍ നിന്ന് ഫെയ്‌സ് വാഷ്, ഷാംപൂ എന്നിവയും പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം 1787 കോടി രൂപയാണ് കെഎസ്ഡിഎല്ലിന്റെ വാര്‍ഷിക വിറ്റുവരവ്. ചടങ്ങില്‍ വ്യവസായ മന്ത്രി എം.ബി.പാട്ടീല്‍, കെഎസ്ഡിഎല്‍ ചെയര്‍മാന്‍ അപ്പാജി നാടെഗൗഡ എംഎല്‍എ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവര്‍ പങ്കെടുത്തു  

Read More

റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ കൊലപാതകം ഒളിവിലുള്ള ബിജെപി എംഎല്‍എയെ തേടി പോലീസ് സംഘം

ബെംഗളൂരു റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബിജെപി എംഎല്‍എ ബയരതി ബസവരാജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സിഐഡി വിഭാഗം പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കി. 2025 ജൂലൈ 15ന് ഗുണ്ടാനേതാവു കൂടിയായ വി.ജി. ശിവപ്രകാശിനെ ഭാരതിനഗറിലെ വീട്ടില്‍ വെട്ടി കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണു ബയരതി ബസവരാജ്. കഴിഞ്ഞ ഡിസംബറില്‍ ജനപ്രതിനിധികളുടെ പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചപ്പോഴും എംഎല്‍എ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന്, അറസ്റ്റ് തടഞ്ഞു ഹൈക്കോടതി ഇടക്കാല ഉത്തരവു…

Read More

ജനാധിപത്യം നിലനിൽക്കാൻ കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്, നോക്കി വോട്ട് ചെയ്യുക; വേടൻ

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധിച്ച് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് റാപ്പർ വേടൻ. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ഒരു സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ ആഹ്വാനം. മൂന്നുനാല് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും നോക്കി വോട്ട് ചെയ്യാനുമാണ് വേടൻ പറഞ്ഞത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് മലബാർ സൈഡ്. ജനാധിപത്യം ഈ രാജ്യത്ത് നിലനിൽക്കാനുള്ള കാരണം തന്നെ നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇല്ലെങ്കിൽ ഇവരെല്ലാം എന്നേ നമ്മളെ കഴിച്ചിട്ട് പോയേനെ. കസേരയിട്ടിരിക്കുന്നവർക്കും രണ്ടുകാലിൽ മണിക്കൂറുകളായി എന്നേ കാണാൻ നിൽക്കുന്നവർക്കും അത് മനസിക്കേണ്ട കാര്യമാണ്…

Read More