കീബോർഡ് മാറ്റി വെച്ച് ഫലൂഡ ഗ്ലാസെടുത്തു; ഇന്ന് 18 ഔട്ട്‌ലെറ്റുകളുമായി ഈ ബെംഗളൂരു ടെക്കി നേടുന്നത് കോടികൾ!

പലരും ആഗ്രഹിക്കുമെങ്കിലും കരിയറിലെ സുരക്ഷിതത്വം ഉപേക്ഷിക്കാൻ മടിക്കുമ്പോൾ, ധീരമായ തീരുമാനത്തിലൂടെ വിജയം വരിച്ച വ്യക്തിയാണ് പ്രദീപ് കണ്ണൻ.

2019ൽ ലോകപ്രശസ്ത ടെക് കമ്പനിയായ ഒറാക്കിളിലെ ഓപ്പറേഷൻസ് ഹെഡ് എന്ന ഉയർന്ന പദവി രാജിവെച്ചാണ് പ്രദീപ് തന്റെ സ്വപ്ന സംരംഭത്തിന് തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയായ അദ്ദേഹം ‘ദി ഫലൂഡ ഷോപ്പ്’ എന്ന പേരിൽ ഒരു ചെറിയ കട ആരംഭിച്ചു.

അന്ന് പലരും ഈ തീരുമാനത്തെ വിഡ്ഢിത്തം എന്ന് വിളിച്ചെങ്കിലും, ഏഴ് വർഷത്തിപ്പുറം 18ലധികം ഔട്ട്ലെറ്റുകളുള്ള വലിയൊരു ബിസിനസ്സ് സാമ്രാജ്യമായി ഇത് വളർന്നു. തന്റെ ആദ്യ ഷോപ്പ് തുടങ്ങാനാവശ്യമായി വന്ന22 ലക്ഷം രൂപയുടെ കണക്കുകൾ അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

https://x.com/Pradeepkannanj/status/2021095755168219154?s=20

22 ലക്ഷം രൂപയുടെ നിക്ഷേപം എങ്ങനെയൊക്കെ?
തന്റെ ആദ്യ ഔട്ട്ലെറ്റ് തുടങ്ങാൻ ചെലവായ തുകയുടെ കൃത്യമായ കണക്കുകൾ പ്രദീപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു:
വാടക അഡ്വാൻസ്: 2.4 ലക്ഷം രൂപ.
ലൈസൻസുകളും രജിസ്ട്രേഷനും: 60,000 രൂപ.
ഉപകരണങ്ങൾ (പഴയതും പുതിയതും): 2 ലക്ഷം രൂപ.
ഫർണിച്ചറുകൾ, ഇന്റീരിയർ: 10 ലക്ഷം രൂപ.
അസംസ്‌കൃത വസ്തുക്കളും പാക്കേജിംഗും: 3.2 ലക്ഷം രൂപ.
ശമ്പളം (ആദ്യ മാസം): 80,000 രൂപ.
ബ്രാൻഡിംഗ്: 1 ലക്ഷം രൂപ.
കരുതൽ ധനം: 2 ലക്ഷം രൂപ.

“നിങ്ങൾക്ക് വേണ്ടത് ആഡംബരമുള്ള ഇന്റീരിയറുകളല്ല, മറിച്ച് വീണ്ടും വീണ്ടും തേടിവരുന്ന ഉപഭോക്താക്കളെയാണ്.”- എന്നതാണ് പ്രദീപ് കണ്ണന്റെ ബിസിനസ് മന്ത്രം സോഷ്യൽ മീഡിയയുടെ പ്രതികരണം പ്രദീപിന്റെ ഈ വെളിപ്പെടുത്തൽ സംരംഭകർക്കിടയിൽ വലിയ ചർച്ചയായി.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

ആഡംബരത്തിന് പണം ചെലവാക്കുന്നതിനേക്കാൾ ബിസിനസ്സിന്റെ നിലനിൽപ്പിന് വേണ്ടത് ഗുണമേന്മയും കൃത്യമായ പ്രവർത്തന മൂലധനവുമാണെന്ന് പലരും അഭിപ്രായപ്പെട്ടു. “ഇന്റീരിയർ കാണാൻ ആളുകൾ ഒരിക്കൽ വരും, എന്നാൽ ഭക്ഷണത്തിന്റെ രുചിയാണ് അവരെ വീണ്ടും എത്തിക്കുന്നത്” എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.

“ഭക്ഷണ ബിസിനസ്സിലെ ഏറ്റവും വലിയ അലങ്കാരം കടയ്ക്ക് മുന്നിലുള്ള ക്യൂ ആണ്” എന്നായിരുന്നു മറ്റൊരു ഉപഭോക്താവിന്റെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts