ബെംഗളുരു: കരസേനയില്‍ എല്‍ഡി ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കുള്ള ഗ്രൂപ്പ് സി റിക്രൂട്‌മെന്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയ 18 ഹരിയാന സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു പരീക്ഷ. പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണിലേക്കും മറ്റു വൈദ്യുതി ഉപകര ണങ്ങളിലേക്കും ബ്ലൂടുത്ത് ഘടിപ്പിച്ച് കോപ്പിയടിച്ചെന്നാണ് കണ്ടെത്തല്‍.
Read MoreMonth: February 2026
വിധാന്‍സൗധയില്‍ മോദിക്കെതിരെ പോസ്റ്റര്‍; പരാതി നല്‍കി ബിജെപി
ബെംഗളൂരു പ്രധാനമന്ത്രി നരേ ന്ദ്രമോദിയെ അപകീര്‍ത്തിപ്പെടു ത്തുന്ന പോസ്റ്ററുകള്‍ വിധാന്‍ സൗധയില്‍ പതിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ ബിജെപി പരാതി നല്‍കി. പോസ്റ്ററുകള്‍ പിന്നീട് പൊലീസ് നീക്കി. പാര്‍ലമെന്റില്‍ പോകാന്‍ ധൈര്യപ്പെടാത്ത മോദി എങ്ങനെ രാജ്യത്തെ സംര ക്ഷിക്കുമെന്ന ചോദ്യമാണു പോസ്റ്ററുകളിലുള്ളത്.
Read Moreവറ്റിവരണ്ട് കിണറുകള്‍; നഗരത്തില്‍ ജലക്ഷാമ ഭീതി; ടാങ്കര്‍ ജല നിരക്കും ഉയരുന്നു
ബെംഗളുരു വേനല്‍ ആരംഭത്തില്‍ തന്നെ കുഴല്‍ക്കിണറുകളും തടാകങ്ങളും വറ്റിയതോടെ നഗരം ജലക്ഷാമത്തിലേക്ക്. ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതോടെയാണു കുഴല്‍ക്കിണറുകളില്‍ പലതും വറ്റിയത്. പൈപ്പ് വഴിയുള്ള കാവേരി ജലവിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ പമ്പിങ് സമയം ഉള്‍പ്പെടെ പുനക്രമീകരിച്ചേക്കും. മുന്‍വര്‍ഷങ്ങളില്‍ ഉപയോഗം കുറയ്ക്കാന്‍ പൈപ്പുകളില്‍ എയ്‌റേറ്റര്‍ നിര്‍ബന്ധമാക്കിയിരുന്നു. വാഹനം കഴുകുന്നതിനും ചെടി നനയ്ക്കുന്നതിനും കെട്ടിട നിര്‍മാണത്തിനും ശുദ്ധജലം ഉപ യോഗിക്കുന്നതും നിരോധിച്ചിരുന്നു. ജലക്ഷാമത്തിന് പിന്നാലെ ടാങ്കര്‍ നിരക്കും ഉയര്‍ത്തി. വാണിജ്യ സ്ഥാപനങ്ങള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയാണ് ടാങ്കര്‍ ജലത്തെ കൂടുതലായി ആശ്രയിക്കുന്നത്. കുഴല്‍ക്കിണറുകള്‍ വറ്റിയതോടെ ടാങ്കര്‍ ജലത്തെ…
Read Moreശിവകുമാര്‍ ഡല്‍ഹിക്ക്: അനാവശ്യ പ്രസ്താവനകൾ അഭ്യൂഹങ്ങൾ വേണ്ട, ലക്ഷ്യം പാർട്ടിയുടെ പ്രതിഛായ; നിലപാട് വ്യക്തമാക്കി ഡി.കെ. ശിവകുമാർ”
ബെംഗളൂരു നേതൃമാറ്റം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കാണാനാണു ഡല്‍ഹിക്കുപോകുന്നതെന്ന അഭ്യുഹം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ തള്ളി. നേതൃത്വവുമായി താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. ഒരു ആശയക്കുഴപ്പവുമില്ല. അനുകൂലമായും പ്രതികൂലമായും പ്രസ്താവന നടത്തി പാര്‍ട്ടിയുടെ പ്രതിഛായ കളങ്കപ്പെടുത്താതെ വിട്ടുനില്‍ക്കണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണു യാത്രയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി. ജല വിഭവം, ബെംഗളുരു വികസനം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഡല്‍ഹിക്കു പോകാന്‍ തീരുമാനിച്ചതോടെയാണ് അഭ്യൂഹം സജീവമായത്. എന്നാല്‍ ജലവിഭവ വകുപ്പിന്റെ…
Read Moreഡിജിറ്റല്‍ പണമിടപാട് ചെയ്യുമ്പോൾ ജാഗ്രത; ചെറുകിട വ്യാപാരികൾ ചതിക്കുഴിയിൽ!!
ബെംഗളുരു: ഡിജിറ്റല്‍ പണമി ടപാടിന്റെ മറവില്‍ വ്യാജ യുപിഐ ആപ്പുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്നുവെന്ന പരാതിയുമായി നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍. സാധനങ്ങള്‍ വാങ്ങിയ ശേഷം ആപ്പിലുടെ പണം അയച്ചെന്ന സ്‌ക്രീന്‍ കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. യെലഹങ്ക ന്യൂ ടൗണില്‍ കഴിഞ്ഞ ദിവസം 10 വ്യാപാരികളാണ് ഇങ്ങനെ കബളിപ്പിക്കപ്പെട്ടത്. ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മൊബൈല്‍ കടകളിലുമെല്ലാം ഇത് വ്യാപകമായി നടന്നുവരുന്നു. സമര്‍ഥമായി കബളിപ്പിക്കും ഫോണ്‍ പേ, ഗൂഗിള്‍ പേ പോലുള്ള പ്രമുഖ യുപിഐ ആപ്പുകള്‍ക്കു സമാനമായ വ്യാജ ആപ്പുകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ക്യുആര്‍ കോഡ്…
Read Moreഓസ്ട്രേലിയയിൽ നിന്ന് രണ്ടു ദിവസം മുൻപെത്തിയ വിദ്യാർഥിയായ യുവാവ് ബൈക്കിൽ നിന്ന് തെറിച്ചു വീണ് കാറിനടിയിൽപ്പെട്ട് മരിച്ചു
കോഴിക്കോട് ∙ പേരാമ്പ്രയിൽ റോഡിൽ തെന്നി വീണ ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് എതിർവശത്ത് നിന്നെത്തിയ കാറിന് അടിയിൽപ്പെട്ട് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ.ബി.രാജ്(22) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ കരുവണ്ണൂർ പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അപകടം ഉണ്ടായ ഉടൻ അശ്വിനെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയിൽ വിദ്യാർഥിയായ അശ്വിൻ രണ്ടു ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. പേരാമ്പ്ര പൊലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട്…
Read More‘കണ്ണിൽ നോക്കരുത് എന്ന് തുടങ്ങി അല്ലു അർജുനെ കാണാൻ 42 ഉപാധികൾ എന്ന വാദം നിഷേധിച്ച് അല്ലു അർജുൻ; നിയമനടപടി ആരംഭിച്ചു
നേരിൽ കാണാൻ 42 കർശന ഉപാധികൾ പാലിക്കേണ്ടതുണ്ടെന്ന ബ്രാൻഡ് മാനേജറുടെ ആരോപണം നിഷേധിച്ച് നടൻ അല്ലു അർജുന്റെ ടീം. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരേ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും താരത്തിന്റെ ടീം അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യർഥിച്ചു. ബ്രാൻഡ് സ്ട്രാറ്റജിസ്റ്റായ കാവേരി ബറുവയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്റെ ഭാഗം കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. താരത്തെ നേരിൽ കാണുന്നതിന് മുമ്പ് 42 ഉപാധികളുള്ള ഒരു നോട്ട് ലഭിച്ചുവെന്നായിരുന്നു കാവേരി ബറുവയുടെ വെളിപ്പെടുത്തൽ. അതിൽ എന്തൊക്കെ ചെയ്യരുതെന്നും ചെയ്യാമെന്നും രേഖപ്പെടുത്തിയിട്ടുണ്ടാവും. കണ്ണിൽ നോക്കരുത്, ഹസ്തദാനംചെയ്യരുത് തുടങ്ങിയവയാണ് ചിലത്. താരങ്ങൾക്ക്…
Read Moreഉത്സവത്തിന് എത്തിച്ച ആന മറ്റൊരു ആനയെ കുത്തി
തൃശൂർ: കൊടുങ്ങല്ലൂരില്‍ തിരുവഞ്ചിക്കുളം ക്ഷേത്രത്തിന് സമീപം ഉത്സവത്തിന് എത്തിച്ച ആന മറ്റൊരു ആനയെ കുത്തി. ശിവരാത്രി മഹോത്സവത്തിനെത്തിച്ച ഊട്ടോളി മഹാദേവൻ എന്ന ആനയാണ് കൂടെയുണ്ടായിരുന്ന മൂത്തകുന്നം പദ്മനാഭൻ എന്ന ആനയെ കുത്തിയത്. ആന ഇടഞ്ഞ വിവരമറിഞ്ഞ് വൻജനക്കൂട്ടം സ്ഥലത്തുണ്ടായി. എലിഫെന്റ് സ്‌ക്വാഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാൻ സ്ഥലത്തെത്തി. ഒൻപത് ദിവസം നീണ്ടുനില്‍ക്കുന്ന ശിവരാത്രി ആഘോഷം കഴിഞ്ഞ ദിവസമാണ് ആനയോട്ടത്തോടെ ക്ഷേത്രത്തില്‍ ആരംഭിച്ചത്.
Read Moreമയക്കുമരുന്നുമായി മകനോടൊപ്പം അറസ്റ്റ് ചെയ്ത സംഭവം; ആലപ്പുഴയില്‍ അഭിഭാഷക ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴ: ലഹരിക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍(46) ആണ് മരിച്ചത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സത്യമോളെയും മകന്‍ സൗരവ്ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പൊലീസും ചേര്‍ന്ന് പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബക്കോടതിയില്‍ അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്നു സത്യമോള്‍.
Read Moreദീര്‍ഘകാലമായി കാത്തിരുന്ന മാറ്റം, വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു
ഡല്‍ഹി: വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്കായി വോയ്സ്, വിഡിയോ കോളിങ് ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ദീര്‍ഘകാലമായി കാത്തിരുന്ന ഈ സവിശേഷത നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. വാട്സ്ആപ്പ് വെബില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത കോളുകളും സ്‌ക്രീന്‍-ഷെയറിങ്ങും ചേര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ ഫീച്ചറുകള്‍ ഇതിനകം തന്നെ വിന്‍ഡോസ്, മാക് ഡെസ്‌ക്ടോപ്പ് ആപ്പുകളില്‍ ലഭ്യമായിരുന്നു. ഇതുവരെ, വാട്സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും മീഡിയ ഫയലുകള്‍ പങ്കിടാനും സാധിക്കുമായിരുന്നു, എന്നാല്‍ വോയ്സ്, വിഡിയോ കോളിങ് എന്നിവ ഡെസ്‌ക്ടോപ്പ് ആപ്പുകള്‍ക്ക്…
Read More