തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ബോര്‍ഡിന് ചെലവായ തുക പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയില്ല. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് അഡ്വാന്‍സായി നല്‍കിയത് മൂന്നു കോടി രൂപയാണ്. സ്‌പെഷല്‍ കമ്മീഷണര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതയെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അയ്യപ്പസംഗമം തീരുമാനിച്ച വിവരം ദേവസ്വം മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല. പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആഗോള അയ്യപ്പ സംഗമം…
Read MoreMonth: February 2026
രക്ഷപെട്ടത് ഭാഗ്യം കൊണ്ട് ! ബെംഗളൂരുവിൽ വീണ്ടും വീടിന്റെ ഗേറ്റിനുള്ളിൽ പുള്ളിപ്പുലി; വീഡിയോ കാണാം
ബെംഗളൂരു: ബെംഗളൂരുവിലെ അഞ്ജനാപൂരിൽ ഒരു പുള്ളിപ്പുലിയുടെ സിസിടിവി വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആളുകളെ ഭയപ്പെടുത്തിയിരുന്നു. ഇപ്പോൾ, അഞ്ജനാപൂരിലെ 5G ബ്ലോക്കിൽ വീണ്ടും ഒരു പുള്ളിപ്പുലിയെ കണ്ടിരിക്കുന്നു. സന്ദീപിന്റെ വീടിന്റെ ഗേറ്റിനടുത്താണ് പുള്ളിപ്പുലിയെ കണ്ടത്. രാത്രി വൈകി വീടിന്റെ ഗേറ്റിനുള്ളിൽ കയറി പുള്ളിപ്പുലി പുറത്തേക്ക് പോകുന്ന ദൃശ്യവും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
Read Moreസിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും
തിരുവനന്തപുരം: കേരളത്തിൽ സിനിമാ ടിക്കറ്റ് വില വർധിപ്പിച്ചേക്കുമെന്ന് സൂചന. ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കും. സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ നിയോഗിച്ച സമിതി ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും നിരക്ക് വർദ്ധനവ് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം സ്വീകരിക്കുക. സെസ് തുക നിലവിലെ സാഹചര്യത്തിന് അനുസരിച്ചു വർധിപ്പിക്കണം എന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. ഈ വർധനവിലൂടെ ലഭിക്കുന്ന പണം കലാകാരന്മാരുടെ ക്ഷേമത്തിന് വിനിയോഗിക്കണം. സർവീസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഭേദഗതി…
Read Moreഷാഫി പറമ്പിൽ എംപിയെ പ്രസംഗിക്കാൻ വിളിച്ചത് വൈകി; ഡിസിസി സെക്രട്ടറിയുമായി വേദിയിൽ തർക്കം
കോഴിക്കോട്: വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റൻ വി.ഡി.സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു. തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. ‘വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിച്ചു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടായി. സതീശൻ…
Read Moreഭാര്യയെ പണം വാങ്ങി സുഹൃത്തുക്കൾക്ക് കൈമാറി; 30കാരി കൂട്ട ബലാത്സംഗത്തിനിരയായി
ലക്‌നൗ: ഉത്തർപ്രദേശിൽ 30 വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ ബദായു എന്നയിടത്താണ് സംഭവം. ഭർത്താവ് സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങിയെന്നും പിന്നാലെ തന്നെ വിട്ടുനൽകുകയുമായിരുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. 1,000 രൂപയാണ് ഭർത്താവ് സുഹൃത്തുക്കളായ ബാൽകിഷൻ പപ്പു എന്നിവരിൽ നിന്ന് വാങ്ങിയത്. പകരം തന്നെ വിട്ടുനൽകി. പിന്നാലെ ഇരുവരും തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു.
Read Moreസ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; ഇന്നത്തെ നിരക്കറിയാം
കൊച്ചി: കേരളത്തിലെ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,16,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 14,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.
Read Moreദീപക്കിന്റെ മരണം! ഷിംജിതയുടെ ജാമ്യപേക്ഷയിൽ വിധി അറിയാൻ വായിക്കാം
ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിതക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ വീഡിയോ വൈറലായതോടെ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണത്തിലും വ്യക്തിഹത്യയിലും മനംനൊന്താണ് ജനുവരി 18-ന് ദീപക് ജീവനൊടുക്കിയത്.
Read Moreഅജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
ഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി മേധാവിയുമായ അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍ രോഹിത് പവാര്‍ രംഗത്തെത്തി. ബാരാമതിയിലേത് അപകടമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണോ എന്ന സംശയം എല്ലാവരിലും ഉണ്ടെന്നു എന്‍സിപി(ശരദ് പവാര്‍ വിഭാഗം) നേതാവും മഹാരാഷ്ട്ര എംഎല്‍എയുമായ രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമാനത്തില്‍ അധിക ഇന്ധന ടാങ്കുകള്‍ കരുതിയിരുന്നോ എന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണം. വിമാനത്തിൽ അധിക ഇന്ധന ടാങ്കുകൾ കരുതിയിരുന്നോ എന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം.അത്തരം നടപടി നിയമവിരുദ്ധം മാത്രമല്ല, ബോംബ് പോലെ…
Read Moreഇനി സ്വന്തം ഭൂമിയിലെ ചന്ദനമരം മുറിച്ച് വിൽക്കാം :നിയമഭേദഗതി ആയി: വിശദാംശങ്ങൾ അറിയാൻ വായിക്കാം
കേരളത്തിലെ സ്വകാര്യ ഭൂമികളിലുള്ള ചന്ദനമരം മുറിച്ച് വിൽക്കാൻ 2025ലെ കേരള വന (ഭേദഗതി) ബിൽ നിയമമായി. പുതിയ നിയമം ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വന്നതായാണ് അറിയിച്ചത്. ഭൂഉടമകൾക്ക് സ്വന്തം ഭൂമിയിൽ നിന്നു ചന്ദനമരം മുറിച്ച് വിൽക്കുന്നതിനായി വനം വകുപ്പിന്റെ മുഖേന അനുമതി ലഭിക്കും, മുറിച്ച ചന്ദനമരത്തിന്റെ വില ഉടമയ്ക്ക് നേരിട്ട് നൽകപ്പെടും. ഇതുവരെ ഭൂമിയുടമയ്ക്ക് സ്വന്തം സ്ഥലത്തെ ചന്ദനമരം മുറിക്കാൻ അധികാരം ഉണ്ടായിരുന്നില്ല. മോഷണം പോയാൽ പോലും ഭൂമിയുടമക്കെതിരെ കേസ് എടുത്തിരുന്നു. മുൻ നിയമപ്രകാരം, വീടുവയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങൾക്കും അപകടം സൃഷ്ടിക്കുന്ന മരങ്ങൾക്കും…
Read Moreകേരളത്തിൽ ചൂട് കനക്കുന്നു; യു.വി. സൂചികയും വർധിക്കുന്നു; ജാഗ്രത നിർദേശം നല്‍കി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാൽ ജാഗ്രത നിർദേശവുമായി അധികൃതർ. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വർധിക്കുന്നുണ്ട്. യു വി ഇൻഡെക്‌സ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. 07ആണ് ഇടുക്കിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഏറ്റവും കൂടിയ യു വി സൂചികയാണ്. അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ യു വി ഇൻഡെക്‌സ് ആറാണ്. ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11 മണി മുതൽ മൂന്ന്…
Read More