സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും

തിരുവനന്തപുരം: കേരളത്തിൽ സിനിമാ ടിക്കറ്റ് വില വർധിപ്പിച്ചേക്കുമെന്ന് സൂചന. ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കും. സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ നിയോഗിച്ച സമിതി ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും നിരക്ക് വർദ്ധനവ് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം സ്വീകരിക്കുക.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

സെസ് തുക നിലവിലെ സാഹചര്യത്തിന് അനുസരിച്ചു വർധിപ്പിക്കണം എന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. ഈ വർധനവിലൂടെ ലഭിക്കുന്ന പണം കലാകാരന്മാരുടെ ക്ഷേമത്തിന് വിനിയോഗിക്കണം. സർവീസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഭേദഗതി വരുത്താതെ തന്നെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts