നഗരത്തിലെ നിശബ്ദ മേഖലകളിൽ അടക്കം ‘ശബ്ദകലാപം: കാഴ്ചവസ്തുക്കളായി ‘നോ ഹോങ്കിങ്’ ബോർഡുകൾ

ബെംഗളൂരു നഗരത്തില്‍ ശബ്ദ മലിനീകരണ തോത് ഉയരുമ്പോഴും ഹോണ്‍ നിരോധിത മേഖലകള്‍ (നോ ഹോങ്കിങ്) കടലാസില്‍ ഒതുങ്ങുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം നഗര റോഡുകളിലെ ശബ്ദപരിധി 70- 80 ഡെസിബെല്‍ വരെയാണ്. ജനവാസ മേഖലകളില്‍ പരമാവധി 50-55 ഡെസിബെല്ലും രാത്രി 40-45 ഡെസിബെല്ലും ശബ്ദപരിധി നിശ്ചയിച്ചിരിക്കുമ്പോഴാണ് അതിലേറെ ശബ്ദ കോലാഹലം നഗരജീവിതം ദുസഹമാക്കുന്നത്. വാഹനങ്ങളുടെ ഹോണുകള്‍ക്ക് പുറമേ നിര്‍മാണങ്ങള്‍, വ്യവസായശാലകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ശബ്ദമലിനീകരണ തോതുയര്‍ത്തുന്നു.
കേള്‍വി തകരാറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വരും കുറവല്ല.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

നിരോധനം കര്‍ശനമാക്കണം

ആശുപ്രതികള്‍, പാര്‍ക്കുകള്‍, മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഹോണ്‍ നിരോധനം കര്‍ശനമാക്കണമെന്ന നിര്‍ദേശം പലപ്പോഴും സൂചന ബോര്‍ഡുകളില്‍ ഒതുങ്ങുന്നു. എംജി റോഡിലെ ട്രിനിറ്റി മെട്രോ സ്റ്റേഷനു താഴെയാണ് 2019ല്‍ ആദ്യം ഹോണ്‍ നിരോധനം ഏര്‍ പ്പെടുത്തിയത്.

സമീപത്തെ ഉയരമേറിയ കെട്ടിടങ്ങള്‍ കാരണം സ്റ്റേഷന് താഴെ കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ഹോണ്‍ വലിയ മുഴക്കം സൃഷ്ടിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് നോ
ഹോങ്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും ഹോണടിക്ക് കുറവുണ്ടായില്ല. 2020ല്‍ കബ്ബണ്‍ പാര്‍ക്ക് സമ്പൂര്‍ണ ഹോണ്‍ നിരോധിത മേഖലയായി ഹോര്‍ട്ടി കള്‍ചര്‍വകുപ്പ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിനുള്ളിലുടെയുള്ള റോഡുകളില്‍ നിരോധനം സംബന്ധിച്ച സൂചന ബോര്‍ ഡുകളും സ്ഥാപിച്ചു. പാര്‍ക്കിനുള്ളിലെ റോഡുകളില്‍ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ആശ്വാസമായി.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

എയര്‍ഹോണ്‍ സുലഭം

ഉയര്‍ന്ന ശബ്ദപരിധിയുള്ള എയര്‍ ഹോണുകള്‍ ഘടിപ്പിച്ച് ചീറിപായുന്ന വാഹനങ്ങള്‍ നഗരത്തില്‍ പതിവ് കാഴ്ചയാണ്. ഇടയ്ക്കിടെ ട്രാഫിക് പൊലീസ് പരിശോധന നടത്തി പിടിച്ചെടുക്കുന്നുണ്ടെങ്കിലും പിഴ ഈടാക്കി വിടുകയാണ് പതിവ്. രാത്രിയില്‍ തുടര്‍ച്ചയായി ഹോണടിച്ച് ശല്യ മുണ്ടാക്കുന്ന സംഘങ്ങളെ പിടികൂടാന്‍ പട്രോളിങ് ഉള്‍പ്പെടെ ശക്തമാക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts