ബെം​ഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു

‌ബെംഗളൂരു: റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്. ദേശീയപാതയിൽ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു. ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട…

Read More

അനധികൃത സ്വത്ത്: 4 ഉദ്യോഗസ്ഥര്‍ക്ക് എതിരെ ലോകായുക്ത റെയ്ഡ്

ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് 4 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓഫിസുകളിലും വസതികളിലും ലോകായുക്ത റെയ്ഡ് നടത്തി. കര്‍ണാടക റസിഡന്‍ഷ്യല്‍ എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റി (കെആര്‍ഇഐഎസ്) സൂപ്രണ്ട്. എന്‍ജിനീയര്‍ എച്ച്.എം. ജനാര്‍ദന്‍, ബെസ്‌കോം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. എച്ച്. അര്‍ജുന്‍, ധാര്‍വാഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് അസി സ്റ്റന്റ് ഡയക്ടര്‍ സോമലിംഗപ്പ കര്‍ണാടക ഹൈവേ ഡവലപ്‌മെന്റ് പദ്ധതി പ്രൊജക്ട് ഡയറക്ടര്‍ പുരുഷോത്തം ദാസ് ഹെഗ്‌ഡെ എന്നിവരുടെ വസതികളിലാണ് റെയ്ഡ് നടത്തിയത്.

Read More

ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചൂട് പിടിച്ച് തുടങ്ങുന്നു

ബെംഗളൂരു,: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ചൂട് കൂടുന്നു. എന്നാൽ ഇന്ന് ബെംഗളൂരുവിലെ തണുപ്പ് ഒരു പരിധിവരെ മെച്ചപ്പെട്ടിട്ടുണ്ട്. തീരദേശത്തും വടക്കൻ ഉൾനാടുകളിലും ഇന്ന് വരണ്ട കാലാവസ്ഥ തുടരുമെന്നും തെക്കൻ ഉൾനാടുകളിലും വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വകുപ്പ് അറിയിച്ചു. മൈസൂർ, ശിവമോഗ, ചിക്കമംഗളൂരു, ഹാസൻ, കുടക്, ചാമരാജനഗർ, കോലാർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, ബെല്ലാരി, തുംകൂർ, ചിക്കബെല്ലാപ്പൂർ, രാമനഗര, മാണ്ഡ്യ, ചിത്രദുർഗ, ദാവൻഗരെ, വിജയനഗർ…

Read More

2500 ടണ്‍ ഇരുമ്പയിര് കടത്തിയെന്ന കേസില്‍ അന്വേഷണം

ബെംഗളുരു: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷനല്‍ മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനുമായി ബന്ധപ്പെട്ട 2500 ടണ്‍ ഇരുമ്പയിര് കടത്തിയെന്ന കേസില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പെര്‍മിറ്റില്ലാതെ ട്രക്കുകളില്‍ കടത്തുകയായിരുന്ന ഇരുമ്പയിര് സനൂര്‍ പൊലീസാണു പിടിച്ചെടുത്തത്. ഖനി വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയോട് ഇതിനായി മൂന്നംഗ സംഘത്തിന് രൂപം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പറ ഞ്ഞു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Read More

നേതൃമാറ്റം: ശിവകുമാറിന്റെ വിലക്ക് മറികടന്ന് സഹോദരന്‍ സിദ്ധരാമയ്യ വാക്കുപാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡി.കെ.സുരേഷ്

ബെംഗളുരു നേതൃമാറ്റത്തെക്കുറിച്ച് ന്നും സുരേഷ് ആരോപിച്ചു. സി റിച്ച് അനാവശ്യ പ്രസ്താവനകള്‍ വേണ്ടെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നല്‍കിയ താക്കീത് മറികടന്ന് സഹോദരനും മുന്‍ എംപിയുമായ ഡി.കെ. സുരേഷ് രംഗത്ത് വന്നു. രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന വാക്കു സിദ്ധരാമയ്യ പാലിക്കുമെന്നു തന്നെയാണു പ്രതീക്ഷയെന്നു സുരേഷ് പറഞ്ഞു. 80-90 എംഎല്‍എമാരുടെ പിന്തുണ ശിവകുമാറിനുണ്ടെന്നു കോണ്‍ഗ്രസ് എംഎല്‍എ ഇഖ്ബാല്‍ ഹുസൈന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല. നേതൃമാറ്റത്തെക്കുറിച്ച് പാര്‍ട്ടി നേതാക്കളോ അണികളോ പ്രസ്താവന നടത്തരുതെന്ന എഐസിസി നിര്‍ദേശം സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര എംഎല്‍സിക്കു ബാധകമല്ല. അദ്ദേഹം…

Read More

മൈസൂരു സില്‍ക് സാരിക്കും ‘പൊന്നുംവില

ബെംഗളൂരു സ്വര്‍ണം, വെള്ളി വില കുതിച്ചുയര്‍ന്നതോടെ മൈസൂരു സില്‍ക് സാരികളുടെ വിലയും ഉയരുന്നു. ബോര്‍ഡറില്‍ സ്വര്‍ണം, വെള്ളി പൂശിയ നൂലുകള്‍ ഉപയോഗിക്കുന്ന സാരികളുടെ വില 10-15% വരെ കൂടുമെന്നു കര്‍ണാടക സില്‍ക്ക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍പഴ്‌സന്‍ കനീസ് ഫാത്തിമ എംഎല്‍എ പറഞ്ഞു. പ്രീമിയം വിഭാഗത്തില്‍പെടുന്ന ഗോള്‍ഡ്, സില്‍വര്‍ ത്രെഡ് സാരികളുടെ വില 28000- മുതല്‍ 1.6 ലക്ഷം രൂപവരെയാണ്. ഭൗമസൂചിക പദവിയുള്ള മൈസൂരു സില്‍ക് സാരി വില്‍പനയിലൂടെ കഴിഞ്ഞ വര്‍ഷം 101 കോടിരൂപയാണ് കോര്‍പറേഷനു ലാഭവിഹിതമായി ലഭിച്ചത്.

Read More

ബെംഗളൂരുവിൽ നിന്ന് ടർഫ് ക്ലബ് മാറ്റുന്നു

ബെംഗളൂരുവി: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബെംഗളൂരു ടർഫ് ക്ലബ് (ബിടിസി) പരിസരത്ത് റേസിംഗ് പ്രവർത്തനങ്ങൾ മാറ്റുന്നതിനെച്ചൊല്ലി വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരം., ഇവിടെ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധമായ കുനിഗൽ സ്റ്റഡ് ഫാമിൽ 110 ഏക്കർ സ്ഥലം പുതിയ റേസിംഗ് ട്രാക്ക് സ്ഥാപിക്കുന്നതിനും അവിടേക്ക് റേസിംഗ് പ്രവർത്തനങ്ങൾ മാറ്റുന്നതിനുമായി അനുവദിക്കാൻ കർണാടക സർക്കാർ വ്യാഴാഴ്ച അംഗീകാരം നൽകി. ടർഫ് ക്ലബ് തുംകൂർ ജില്ലയിലെ കുനിഗലിലുള്ള സ്റ്റഡ് ഫാമിലേക്ക് മാറ്റും. ക്ലബ്ബ് പരിസരം അതേപടി നിലനിർത്താൻ മന്ത്രിസഭ തീരുമാനിച്ചു. 1923-ൽ മൈസൂർ മഹാരാജാവ്…

Read More

കരിമ്പുലിക്കൊപ്പം വെള്ളം കുടിക്കുന്ന പുള്ളിപ്പുലി; ഭദ്ര വന്യജീവി സങ്കേതത്തിൽ നിന്നുള്ള വൈറൽ വീഡിയോ കാണാം

ബെംഗളൂരു: കർണാടകയിലെ ഭദ്ര ടൈഗർ റിസർവിലെ ഒരു നദിയിൽ നിന്ന് കരിമ്പുലിയും പുള്ളിപ്പുലിയും ഒരുമിച്ച് ഇരുന്ന് വെള്ളം കുടിക്കുന്ന വീഡിയോ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി. ഒരു കരിമ്പുലിയും ഒരു സാധാരണ പുള്ളിപ്പുലിയും ശാന്തമായി ഒരുമിച്ച് വെള്ളം കുടിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വന്യജീവി ഫോട്ടോഗ്രാഫർ അരവിന്ദ് കാർത്തിക് പകർത്തിയ ഈ അപൂർവ കാഴ്ച അദ്ദേഹം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.

Read More

നിസ്സാര തർക്കം കലാശിച്ചത് കത്തിക്കുത്തിൽ; മലയാളി വിദ്യാർത്ഥിക്ക് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

ബെംഗളൂരു: നി​സ്സാ​ര കാ​ര്യ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വി​ട്‍ല ന​ഗ​ര​ത്തി​ലെ ഐ.​ടി.​ഐ​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ത്തേ​റ്റു. പു​ത്തൂ​ർ ബ​ന്നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​ൻ (18), മ​ഞ്ചേ​ശ്വ​രം ഡൈ​ഗോ​ളി സ്വ​ദേ​ശി യ​ജ്ഞേ​ഷ് (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രേ​യും വി​ട്‌​ല സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ല​ക്ട്രീ​ഷ്യ​ൻ കോ​ഴ്‌​സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ റി​യാ​ൻ വി​ട്‌​ല സ്വ​ദേ​ശി​യാ​യ ഹേ​മ​ന്തു​മാ​യി വാ​ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് ഹേ​മ​ന്ത് ക​ത്തി​യു​മാ​യി വ​ന്ന് റി​യാ​നെ കു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ട​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യ​ജ്ഞേ​ഷി​നും പ​രി​ക്കേ​റ്റു. വി​വ​രം ല​ഭി​ച്ച​യു​ട​ൻ വി​ട്‌​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഹേ​മ​ന്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്രയ്ക്ക് ആധാറിന് പകരം ഇനി സ്മാർട്ട് കാർഡ്

ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് ബസുകളിൽ ലക്ഷക്കണക്കിന് സ്ത്രീകൾ ദിവസവും ആധാർ കാർഡ് കാണിച്ച് സൗജന്യമായി യാത്ര ചെയ്യുന്നത്. ഇനി ആധാറിന് പകരം, ശക്തി പദ്ധതി പ്രകാരം സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്കായി നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യും. ശക്തി സ്മാർട്ട് കാർഡ് കാണിച്ച് സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.

Read More