4 മലയാള കൃതികള്‍ കൂടി കന്നഡയില്‍

ബെംഗളൂരു: ദ്രാവിഡ ഭാഷാ വി വര്‍ത്തക അസോസിയേഷന്റെ (ഡിബിടിഎ) നേതൃത്വത്തില്‍ 4 മലയാള കൃതികളുടെ കന്നഡ വിവര്‍ത്തനം പ്രകാശനം ചെയ്തു. ഡിബിടിഎ പ്രസിഡന്റ് ഡോ. സുഷമ ശങ്കര്‍ പ്രകാശനം നിര്‍വഹിച്ചു. ടി.ഡി.രാമകൃഷ്ണന്റെ ‘അന്ധര്‍-ബധിരര്‍-മൂകര്‍’, ജാനമ്മ കുഞ്ഞുണ്ണിയുടെ ‘ശിവകാമി, ഇ.പി.പവിത്രന്റെ ‘ഇബ്‌നു ബത്തൂത്തായുടെ ലോക യാത്രകള്‍’, സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ ‘നാടകത്രയം’ എന്നിവയാണ് കന്നഡയില്‍ ഇറക്കിയത്. ഡിബിടിഎ സെക്രട്ടറി കെ.പ്രഭാകരനാണ് വിവര്‍ത്തകന്‍. പുസ്തകങ്ങളെക്കുറിച്ച് ശശിധര്‍ ഡോംഗ്രെ, ചാന്ദ്‌നി, ശൈലജ വേണു ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ബി.ശങ്കര്‍, പ്രഫ. രാകേഷ്, റെബിന്‍ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.…

Read More

സച്ചിൻ രാഹുലിനൊപ്പമുള്ള ചിത്രം മുക്കി; സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വിവാദം!

ഡൽഹി : കഴിഞ്ഞദിവസം തന്റെ മകൻ അർജുൻ തെണ്ടുൽക്കറുടെയും സാനിയ ചന്ദോക്കിന്റെയും വിവാഹത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി എന്നിവരെ സച്ചിൻ കുടുംബസമേതമെത്തി ക്ഷണിച്ചിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സച്ചിൻ തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ, മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് രാഹുൽ ഗാന്ധിക്കൊപ്പമുള്ള സച്ചിന്റെ ചിത്രം വൈറലായി. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ ലൈക്കുകൾ നേടിയതും കൂടുതൽ ആളുകൾ കമന്റ് ചെയ്തതും രാഹുലിനൊപ്പമുള്ള ചിത്രത്തിനായിരുന്നു. ഇതോടെ ഉന്നതരുടെ…

Read More

ആദ്യമായി ഈ വർഷം നന്ദി ഹിൽസിൽ വാലന്റൈൻസ് ദിന ആഘോഷങ്ങളില്ല

ബെം​ഗളൂരു: ഫെബ്രുവരി 14, വാലന്റൈൻസ് ദിനത്തിൽ , ജനക്കൂട്ട നിയന്ത്രണവും പൊതു സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടി, ബെംഗളൂരുവിനടുത്തുള്ള നന്ദി ഹിൽസിലേക്കുള്ള സന്ദർശകരുടെ പ്രവേശനം ആദ്യമായി നിരോധിച്ചു. പുതുവത്സരാഘോഷ വേളയിൽ വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി സന്ദർശകർക്ക് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, പ്രണയദിനത്തിൽ പ്രത്യേകമായി നന്ദി ഹിൽസ് അടച്ചിടുന്നത് ഇതാദ്യമാണ് . ഫെബ്രുവരി 14 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നന്ദി ഹിൽസിൽ പ്രവേശിക്കുന്നത് വിലക്കി ചിക്കബെല്ലാപൂർ ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. ബെംഗളൂരുവിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ സ്ഥിതി…

Read More

ഹംപി ഉത്സവം ഇന്നു മുതല്‍

ബെംഗളുര: പൈതൃകനഗരമായ ഹംപിയിലെ ഉത്സവത്തിന് ഇന്ന് തുടക്കമായി. ഗായത്രി പീഠത്തില്‍ വൈകിട്ട് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിര്‍വഹിച്ചു . ഉത്സവത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന ഡ്രോണ്‍ പ്രദര്‍ശനവും ഇന്ന് ആരംഭിച്ചു. വൈകിട്ട് 7 നാണ് വിജയനഗര വൈഭവ എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്റര്‍ സവാരി, പുഷ്പ മേള, ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനം, ജലമേള, കായിക മേള എന്നിവ ഒരുക്കിയിട്ടുണ്ട്.

Read More

പണിമുടക്ക് ഏശിയില്ല, ന​ഗരത്തിൽ ജനജീവിതം പതിവുപോലെ

ബെംഗളൂരു: നഗരജീവിതത്തെ പണിമുടക്ക് ബാധിച്ചില്ല. നമ്മ മെട്രോ, ബിഎംടിസി, ഓട്ടോ, വെബാക്‌സികള്‍ പതിവ് പോലെ സര്‍വീസ് നടത്തി. പൊതുമേഖല ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാര്‍ പലരും ജോലിയില്‍ നിന്ന് വിട്ടുനിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചില്ല. ഫ്രീഡം പാര്‍ക്കിലേക്ക് ജാഥ നടത്തിയ ഇടതുസംഘടനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കര്‍ണാടക ഐടി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലും മാര്‍ച്ച് നടത്തി.

Read More

വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി ചുവന്ന റോസാപ്പൂക്കൾക്ക് വൻ ഡിമാൻഡ്: കർഷകർ ആഹ്ലാദത്തിൽ

ബെം​ഗളൂരു: ചുവന്ന റോസാപ്പൂവ് ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്? പ്രത്യേകിച്ച് വാലന്റൈൻസ് ദിനത്തിൽ. പ്രണയദിനത്തിൽ പ്രത്യേകിച്ചും ചുവന്ന റോസാപ്പൂവ് ആവശ്യമാണ്. അതുകൊണ്ടാണ് ചുവന്ന റോസാപ്പൂക്കൾക്ക് വലിയ ഡിമാൻഡ് എന്ന് കർഷകർ പറഞ്ഞു. ‌ ചിക്കബെല്ലാപൂർ ജില്ലയിലെ റോസ് കർഷകർ സന്തോഷത്തിലാണ്. വൻകിട വ്യാപാരികൾ ഓരോ പൂവിനും 20 രൂപയ്ക്കാണ് റോസാപ്പൂക്കൾ വാങ്ങി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ചിക്കബല്ലാപൂർ ജില്ലയിലെ ചിന്താമണി താലൂക്കിലെ അനുർ ഹൊസകോട്ടിൽ താമസിക്കുന്ന കൃഷ്ണ റെഡ്ഡി, 4 ഏക്കർ വിസ്തൃതിയുള്ള പോളി ഹൗസിൽ വിവിധ നിറങ്ങളിലുള്ള വർണ്ണാഭമായ റോസാപ്പൂക്കൾ വളർത്തിയിട്ടുണ്ട്, ഇപ്പോൾ അവയ്ക്ക്…

Read More

ദര്‍ഗ വളപ്പിൽ ശിവരാത്രി പൂജ നടക്കും; ഹര്‍ജി പരിഗണിക്കാതെ സുപ്രിംകോടതി

ബെംഗളൂരു കലബുറഗി അലന്ദിലെ ലാഡ് ലെ മഷാക് ദര്‍ഗ വളപ്പിലെ ഹിന്ദു സന്യാസി രാഘവ ചൈതന്യയുടെ സമാധിസ്ഥലത്ത് നടക്കുന്ന ശിവരാത്രി പൂജതടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തയാറായില്ല. 15 ഭക്തര്‍ക്ക് ഇവിടെ ശിവരാത്രി പൂജ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത്, വഖഫ് സ്വത്തായ ദര്‍ഗയില്‍ പൂജയുടെ പേരില്‍ കടന്നു കയറ്റം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണിത്. വഖഫ് സ്വത്താണോ എന്നു തീരുമാനിക്കേണ്ടത് വഖഫ് ട്രൈബ്യൂണലാണെന്നു വിലയിരുത്തിയാണ് സുപ്രീം കോടതി നടപടി. മൗലികാവകാശ സം രക്ഷണത്തിനായുള്ള ഭരണഘട…

Read More

കേരള, കര്‍ണാടക ആര്‍ടിസി സര്‍വിസ് തടസ്സപ്പെടുത്തി പൊതുപണിമുടക്ക്

ksrtc

ബെംഗളുരു സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് കേരള, കര്‍ണാടക ആര്‍ടിസി സംസ്ഥാനാന്തര സര്‍വീസുകളെ ഭാഗികമായി ബാധിച്ചു. കേരള ആര്‍ടിസി മലബാര്‍ മേഖലയിലേക്കുള്ള 5 സര്‍വീസുകള്‍ റദ്ദാക്കി. ഈ ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരെ ഇതേറൂട്ടിലെ മറ്റു ബസുകളില്‍ കയറ്റിവിട്ടു. വൈകിട്ട് 4ന് ശേഷം തെക്കന്‍, മധ്യ കേരളത്തിലേക്കുള്ള സര്‍വീ സുകള്‍ പതിവു പോലെ സര്‍വീസ് നടത്തി. കര്‍ണാടക ആര്‍ടിസിയും ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കുള്ള പകല്‍ സര്‍വീസുകള്‍ റദ്ദാക്കി. സ്വകാര്യ ബസുകളുടെ രാത്രി സര്‍വീസുകളെ പണിമുടക്ക് ബാധിച്ചില്ല.

Read More

കസേര വാടക വരെ ഈടാക്കും; ബെംഗളുരുവിലെ ഹോട്ടലുകളില്‍ ഒരു ചായയും മണിക്കൂറുകളോളം വര്‍ത്തമാനവും നടക്കില്ല

ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളില്‍ കുറഞ്ഞ ഓര്‍ഡര്‍ നല്‍കുകയും ദീര്‍ഘനേരം ചെലവിടുകയും ചെയ്യുന്നവരില്‍ നിന്ന് ‘പിഴ’ ഈടാക്കാന്‍ ഹോട്ടല്‍ ഉടമ കളുടെ അസോസിയേഷന്‍ ആലോചിക്കുന്നു. ബിസിനസ് നഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ചായയും കടിയും മാത്രം ഓര്‍ഡര്‍ ചെയ്ത് ദീര്‍ഘനേരം ഇരിപ്പിടടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മറ്റ് ഉപഭോക്താക്കള്‍ക്ക് സ്ഥലം കി ട്ടുന്നില്ലെന്നും തിരക്കേറിയ സമയത്തെ കച്ചവടത്തെ ബാധിക്കുന്നുവെന്നുമാണ് ആരോപണം. ഇവരില്‍ നിന്ന് പിഴയോ പാര്‍ക്കിങ് ചാര്‍ജിനു സമാനമായ രീതിയില്‍ ടേബിള്‍ ഫീസോ ഏര്‍പ്പെടുത്താനാണ് നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയാണന്നും അനുമതി തേടിയുള്ള കത്ത് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അസോസിയേഷന്‍…

Read More

പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യും

കൊച്ചി: റോഡപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ധാനം ചെയ്യും. പത്തനംതിട്ട മല്ലപ്പളളി സ്വദേശികളുടെ മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ 2 വ്യക്കകളാണ് ദാനം ചെയ്യുന്നത്. അവയവങ്ങള്‍ തിരുവനന്തപുരം എസ് ഐ ടി ആശുപത്രിയില്‍ ചികിത്സയിലുളള 10 വയസുളള കുട്ടിക്കാണ് ദാനം ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് മരിച്ച ആലിന്‍ ഷെറിന്‍ എബ്രഹാം.

Read More