ദര്‍ഗ വളപ്പിൽ ശിവരാത്രി പൂജ നടക്കും; ഹര്‍ജി പരിഗണിക്കാതെ സുപ്രിംകോടതി

ബെംഗളൂരു കലബുറഗി അലന്ദിലെ ലാഡ് ലെ മഷാക് ദര്‍ഗ വളപ്പിലെ ഹിന്ദു സന്യാസി രാഘവ ചൈതന്യയുടെ സമാധിസ്ഥലത്ത് നടക്കുന്ന ശിവരാത്രി പൂജതടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തയാറായില്ല.

15 ഭക്തര്‍ക്ക് ഇവിടെ ശിവരാത്രി പൂജ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത്, വഖഫ് സ്വത്തായ ദര്‍ഗയില്‍ പൂജയുടെ പേരില്‍ കടന്നു കയറ്റം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണിത്.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

വഖഫ് സ്വത്താണോ എന്നു തീരുമാനിക്കേണ്ടത് വഖഫ് ട്രൈബ്യൂണലാണെന്നു വിലയിരുത്തിയാണ് സുപ്രീം കോടതി നടപടി. മൗലികാവകാശ സം രക്ഷണത്തിനായുള്ള ഭരണഘട നയുടെ 32-ാം വകുപ്പ് ഇതിന്മേല്‍ നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

14-ാം നൂറ്റാണ്ടിലെ സുഫി വര്യനായ ലാഡ് ലെ മഷാക്കിന്റെയും 15-ാം നൂറ്റാണ്ടിലെ സന്യാസിവര്യനായ രാഘവ ചൈതന്യയുടെയും പേരിലുള്ള തീര്‍ഥാടന കേന്ദ്രത്തെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം 2022 മുതല്‍ നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts