പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവദാനം; 4 കുഞ്ഞുങ്ങൾക്ക് ജീവൻ ഏകി അലന്റെ കുടുംബത്തിന്റെ തീരുമാനം

പത്തനംതിട്ട: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച 10 മാസം മാത്രം പ്രായമുള്ള ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ്. ഞായർ രാവിലെ മൃതദേഹം വീട്ടിൽ കൊണ്ടുവരും. 5 മണിയോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ സംസ്കാരം നടക്കും. മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.…

Read More

യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി; വിവാഹിതനായ കാമുകൻ ഒളിവിൽ, വീട്ടുകാർ പിടിയിൽ

നിഷാത്പുരയിലെ ആളൊഴിഞ്ഞ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിയായ അഷ്റഫി എന്ന സിയയാണ് (33) കൊല്ലപ്പെട്ടത്. കാമുകനായ സമീർ കുടുംബാംഗങ്ങളുടെ സഹായത്തോടെ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി. ഏകദേശം ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. സമീറിനോടൊപ്പം ജീവിക്കാനായി സിയ മൂന്നു മാസം മുൻപ് വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തി.…

Read More

താരങ്ങളുടെ ആവേശം കണ്ട് ഞെട്ടി സംഘാടകർ; 3 ദിവസം കൊണ്ട് തീര്‍ന്നത് 10,000 കോണ്ടം പാക്കറ്റുകൾ ; കോണ്ടം കിട്ടാനില്ല; വൻ പ്രതിസന്ധി

കൊര്‍ടീന (ഇറ്റലി) ∙ ശൈത്യകാല ഒളിംപിക്സിനുള്ള അത്‌ലീറ്റുകള്‍ താമസിക്കുന്ന ഒളിംപിക് വില്ലേജില്‍ ഗർഭനിരോധന ഉറ (കോണ്ടം) കിട്ടാനില്ലെന്ന് പരാതി. 2900 അത്ലീറ്റുകള്‍ക്കായി 10,000 ഗർഭനിരോധന ഉറകൾ സംഘാടകര്‍ എത്തിച്ചിരുന്നെങ്കിലും മൂന്നാം ദിവസം തന്നെ തീര്‍ന്നുപോയെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായാണ് പ്രതിസന്ധിയുണ്ടായതെന്നും ഉടന്‍ പരിഹരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. എന്നാൽ പുതിയ ബാച്ച് കോണ്ടം എപ്പോൾ എത്തിക്കാനാകുമെന്നതില്‍ സംഘാടകര്‍ക്കും നിശ്ചയമില്ല. ആയിരക്കണക്കിന് അത്‌ലീറ്റുകൾ ആഴ്ചകളോളം ഒന്നിച്ച് താമസിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് സംഘാടകര്‍ ഇത്രയധികം കോണ്ടം കരുതിയത്. എന്നാല്‍ അത് വളരെ പെട്ടെന്ന് തീര്‍ന്നത് ആശങ്കയുണ്ടാക്കുന്നെന്നാണ് റിപ്പോര്‍ട്ട്. 2024ലെ പാരിസ്…

Read More

കേരളത്തിൽ വീണ്ടും പപ്പടത്തിനടി; അടിയോടടി വിവാഹസൽക്കാരത്തിനിടെ; ക്രെഡിറ്റ് ഏത് ജില്ലക്ക് എന്നറിയാൻ വായിക്കാം

തിരുവനന്തപുരം: വിവാഹ സൽക്കാരത്തിന് പപ്പടം വിളമ്പാത്തതിന്റെ പേരിൽ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ അടി നടന്നു. ഊരുട്ടമ്പലത്തിന് സമീപം നീറമൺകരയിലാണ് സംഭവം. വിവാഹ സൽക്കാര ഹാളിൽ പപ്പടം എത്താതിരുന്നതോടെയാണ് ഊട്ടുപുരയിൽ നിന്ന് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തർക്കത്തിലേക്കു നീങ്ങി. പിന്നീട് ഇരുഭാഗത്തെയും ആളുകൾ ഏറ്റുപിടിച്ചതോടെ തല്ലിലേക്കു നീങ്ങുകയായിരുന്നു. മാറനല്ലൂർ– നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്തായിരുന്നു വിവാഹ സൽക്കാരം. വിവരമറിഞ്ഞ് മാറനല്ലൂരിൽ നിന്നും നരുവാമൂട്ടിൽ നിന്നും പൊലീസ് എത്തി. എന്നാൽ പരാതി നൽകാൻ ഇരുകൂട്ടരും തയാറായില്ല. ഇതോടെ പൊലീസ് മടങ്ങി. പരാതിയില്ലെന്ന്…

Read More

ബെംഗളൂരുവില്‍ നടപ്പാതകള്‍ ഇനി കാല്‍നടയാത്രക്കാര്‍ക്ക്; കച്ചവടക്കാർ അര്‍ഹരെങ്കില്‍ ലൈസന്‍സ് ഇല്ലെങ്കില്‍ നടപടി

street vendors

ബെംഗളൂരു നഗരത്തിലെ നടപ്പാതകള്‍ കയ്യേറുന്ന വഴിയോര ക്കച്ചവടക്കാരെ നിയന്ത്രിക്കാന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടപടികള്‍ ശക്തമാക്കി. 5 കാര്‍പറേഷനുകളുടെയും കീഴിലുള്ള യോഗ്യരായ വഴിയോരക്കച്ചവടക്കാരെ കണ്ടെത്തി ലൈസന്‍സ് നല്‍കി വരികയാണ് . ഇന്നലെ വെസ്റ്റ് സിറ്റി കോര്‍പറേഷന്‍ പരിധിയിലെ ഗോവിന്ദരാജനഗര്‍, ദാസറഹള്ളി, മഹാലക്ഷ്മി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ലൈസന്‍സ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസം സൗത്ത് സിറ്റി കോര്‍പറേഷന് കീഴിലുള്ള 3802 കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നു. ഒരുവര്‍ഷമായി തുടര്‍ന്ന സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ലൈസന്‍സിന് അര്‍ഹരായ കച്ചവടക്കാരെ കണ്ടെത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മാര്‍ഷല്‍മാര്‍ തുടങ്ങിയവര്‍…

Read More

കുഴിയടപ്പ് തീര്‍ന്നെന്ന് ജിബിഎ; നടുവൊടിഞ്ഞ് യാത്രക്കാര്‍; ബെംഗളൂരുവില്‍ ദുരിതയാത്ര തുടരുന്നു

road pothole

ബെംഗളൂരു: മഴമാറിയിട്ടും നഗരറോഡുകളിലെ കുഴിയടപ്പ് പൂര്‍ത്തിയായില്ല. ഇനി കുഴികള്‍ അടയ്ക്കാന്‍ ബാക്കിയില്ലെന്ന് ജിബിഎ അവകാശപ്പെടുമ്പോഴും പ്രധാന റോഡുകളിലടക്കം യാത്ര ദുരിതമയം. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലുള്‍പ്പെടുന്ന എംജി റോഡ്, റസിഡന്‍സി റോഡ് ഉള്‍പ്പെടെയുള്ള വഴികളില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടിട്ട് ആഴ്ചകളായിട്ടും നികത്തിയിട്ടില്ല. നഗരറോഡുകളിലെ കുഴിയടപ്പിനുള്ള സമയപരിധി നവംബറില്‍ പൂര്‍ത്തിയായെങ്കിലും കുഴികള്‍ക്കു മാത്രം കുറവില്ല. ബെംഗളൂരു ജല അതോറിറ്റി ശുദ്ധജല, സീവേജ് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാനായി പൊളിച്ച റോഡുകളും അതേപടി തുടരുകയാണ്. പൊടിശല്യം രൂക്ഷമായ റോഡുകളില്‍ കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണ്. പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതും റോഡ് പുനര്‍നിര്‍മാണത്തിന് തടസ്സ…

Read More

ബെംഗളൂരുവിൽ മാംസ വിൽപ്പന നിരോധിച്ചു; നോട്ടീസ് പുറപ്പെടുവിച്ച് ജിബിഎ

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി . ഫെബ്രുവരി 15 ന് മഹാശിവരാത്രി ദിനത്തിലാണ് മാംസ വിൽപ്പന നിരോധിച്ചത്. മഹാശിവരാത്രി ദിനത്തിൽ ജിബിഎ അധികാരപരിധിയിലുള്ള കടകളിൽ മാംസ വിൽപ്പന പൂർണ്ണമായും നിരോധിക്കുമെന്ന് ഈ നോട്ടീസിൽ പറയുന്നു. ജിബിഎ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇത് ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടുണ്ട്. മാംസ കട ഉടമകളും വിൽപ്പനക്കാരും പൗരന്മാരും ഈ ഉത്തരവ് പാലിക്കാനും സഹകരിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചു. ഈ നിയന്ത്രണം ദിവസം മുഴുവൻ പ്രാബല്യത്തിൽ തുടരും.

Read More

റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ കൊലപാതകം ഒളിവിൽ പോയ ബിജെപി എംഎല്‍എ പോലീസ് പിടിയിൽ

ബെംഗളൂരു: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ് വി.ജി. ശിവപ്രകാശ് എന്ന ബിക്ലു ശിവയെ കൊലപ്പെടുത്തിയ കേസില്‍ ഒളുവിൽ പോയ കെ.ആർ. പുരം മണ്ഡലത്തിലെ ബിജെപി എംഎൽഎ ബൈരതി ബസവരാജിനെ ദേവനഹള്ളി പോലീസ് ഒടുവിൽ കസ്റ്റഡിയിലെടുത്തു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബിജെപി എംഎല്‍എ ബയരതി ബസവരാജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സിഐഡി വിഭാഗം പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കി. ഇൻഡിഗോ വിമാനം 6E683 ൽ അഹമ്മദാബാദിൽ നിന്ന് ബെംഗളൂരുവിൽ വന്നിറങ്ങിയപ്പോഴാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2025 ജൂലൈ 15ന് ഗുണ്ടാനേതാവു കൂടിയായ വി.ജി.…

Read More

ട്രെയിനിന് നേരെ കല്ലെറിഞ്ഞ 2 കുട്ടികള്‍ കസ്റ്റഡിയില്‍

ബെംഗളൂരു: ഹാസന്‍ അരസി ക്കെരെയില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞതിന് പ്രായപൂര്‍ത്തി യാകാത്ത 2 കുട്ടികളെ റെയില്‍ വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 1നും 2നും നടന്ന സം ഭവങ്ങളിലാണിത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇവരെ കണ്ടെത്തി കേസെടുത്തത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 130 എന്ന ഹെല്‍പ് ലൈനില്‍ വിവരമറിയിക്കാനും ദക്ഷിണ പശ്ചിമ റെയില്‍വേ ആവശ്യപ്പെട്ടു.

Read More

ചിന്നസ്വാമിയിൽ ഐപിഎല്‍ നടക്കും; മന്ത്രിസഭാ അനുമതിയായി

ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കി. ഇതോടെ കഴിഞ്ഞ ഐ പി എല്‍ കിരീടം നേടിയതു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി)ആയതിനാല്‍ ഇത്തവണത്തെ ഉദ്ഘാടന മത്സരം ചി ന്നസ്വാമിയില്‍ നടക്കാനുള്ള സാധ്യത തെളിഞ്ഞു. കഴിഞ്ഞ ജൂണില്‍ 11 പേരുടെ മരണത്തി നിടയാക്കിയ സ്റ്റേഡിയം ദുരന്തത്തെ കുറിച്ച് അന്വേഷിച്ച കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി. ആര്‍സിബി, കെഎസ് സിഎ (കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ) പ്രതിനിധി കളുമായി ചര്‍ച്ച നടത്തിയ ശേഷമാണു പ്രഖ്യാപനമായത്.

Read More