റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ കൊലപാതകം ഒളിവിൽ പോയ ബിജെപി എംഎല്‍എ പോലീസ് പിടിയിൽ

ബെംഗളൂരു: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ് വി.ജി. ശിവപ്രകാശ് എന്ന ബിക്ലു ശിവയെ കൊലപ്പെടുത്തിയ കേസില്‍ ഒളുവിൽ പോയ കെ.ആർ. പുരം മണ്ഡലത്തിലെ ബിജെപി എംഎൽഎ ബൈരതി ബസവരാജിനെ ദേവനഹള്ളി പോലീസ് ഒടുവിൽ കസ്റ്റഡിയിലെടുത്തു

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബിജെപി എംഎല്‍എ ബയരതി ബസവരാജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സിഐഡി വിഭാഗം പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കി.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

ഇൻഡിഗോ വിമാനം 6E683 ൽ അഹമ്മദാബാദിൽ നിന്ന് ബെംഗളൂരുവിൽ വന്നിറങ്ങിയപ്പോഴാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

2025 ജൂലൈ 15ന് ഗുണ്ടാനേതാവു കൂടിയായ വി.ജി. ശിവപ്രകാശിനെ ഭാരതിനഗറിലെ വീട്ടില്‍ വെട്ടി കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണു ബയരതി ബസവരാജ്. കഴിഞ്ഞ ഡിസംബറില്‍ ജനപ്രതിനിധികളുടെ പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചപ്പോഴും എംഎല്‍എ ഒളിവില്‍ പോയിരുന്നു.

തുടര്‍ന്ന്, അറസ്റ്റ് തടഞ്ഞു ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചതോടെയാണു പുറത്തുവന്നത്. ബസവരാജിന്റെ അടുത്ത അനുയായി ജഗദീഷ് പത്മനാഭയുമായുള്ള ഗുണ്ടാ കുടിപ്പകയാണ് ശിവപ്രകാശിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിഐഡി കുറ്റ പ്രതത്തിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts