ഒരു ലക്ഷം കടന്ന് സ്വര്‍ണവില

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. 101600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ മുന്നേറ്റം ഉണ്ടായിട്ടില്ല.

ഈ വര്‍ഷം ജനുവരിയില്‍ 57,000 രൂപയായിരുന്നതാണ് ഡിസംബര്‍ ആയതോടെ ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇന്ന് 1,760 രൂപ ഉയര്‍ന്നാണ് പവന്‍ വില 1,01,600 രൂപയിലെത്തിയത്.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ഗ്രാം വില 220 വര്‍ധിച്ച് 12,700 ആയി. പണിക്കൂലിയും ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ഫീസും ചേരുമ്പോഴുള്ള സ്വര്‍ണ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി 'പൊള്ളും'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts