ബെംഗളൂരു : ജിഎസ്ടി നോട്ടീസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി കടയടപ്പുസമരം നടത്താൻ കർണാടകയിലെ ചെറുകിട വ്യാപാരികൾ. പലചരക്ക്, പച്ചക്കറി, ബേക്കറി തുടങ്ങിയ കടകളാണ് അടയ്ക്കുന്നത്. വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി പണിമുടക്കാനാണ് തീരുമാനം. ഇതുകൂടാതെ ബുധനാഴ്ചമുതൽ വിവിധദിവസങ്ങളിൽ ബെംഗളൂരുവടക്കം പലയിടങ്ങളിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കില്ല. പാൽ വിൽപ്പനയുൾപ്പെടെ മുടങ്ങുമെന്നാണ് വ്യാപാരി യൂണിയനുകൾ അറിയിച്ചിരിക്കുന്നത്. ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്നും നികുതി കുടിശ്ശിക അടയ്ക്കണമെന്നും കാട്ടി പച്ചക്കറിവ്യാപാരികൾക്കടക്കം വാണിജ്യനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധമുയർന്നത്. സംസ്ഥാനത്ത് 14,000-ത്തോളം വ്യാപാരികൾക്കാണ് നോട്ടീസ് ലഭിച്ചത്. യുപിഐ പ്ലാറ്റ്‌ഫോമുകൾ മുഖേന പണം സ്വീകരിക്കുന്നതിനാലാണ് നോട്ടീസ്…
Read MoreMonth: July 2025
എയർ ഇന്ത്യ വിമാനത്തിൽ തീ; അപകടം ലാന്‍ഡ് ചെയ്തതിന് പിന്നാലെ, യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ
ന്യൂഡൽഹി : ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ വിമാനത്തിന് തീപിടിത്തം. ഹോങ്കോങ്ങില്‍ നിന്നെത്തിയ വിമാനത്തിനാണ് തീപ്പിടിച്ചത്. ലാൻഡിങ്ങിനിടെ ഓക്സിലറി പവർ യൂണിറ്റിന് തീപ്പിടിക്കുകയായിരുന്നു. ഇറങ്ങുന്നതിനിടെ യാത്രക്കാരാണ് തീപിടിച്ചത് കണ്ടത്. അതെസമയം യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തെത്തി. വിശദ പരിശോധനയ്ക്കായി വിമാനം മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു. നിലവിൽ യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിന് സംഭവിച്ച കേടുപാടുകൾ വേഗത്തിൽ പരിഹരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Read Moreബെംഗളൂരുവിൽ വീണ്ടും മാൻഹോൾ ദുരന്തം: ഒരു തൊഴിലാളി മരിച്ചു.
ബെംഗളൂരു: ബെംഗളൂരുവിലെ ആർഎംസി യാർഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. . ബെംഗളൂരുവിലെ ആശ്രയനഗർ സ്വദേശിയായ പുട്ടസ്വാമിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മാൻഹോൾ വൃത്തിയാക്കാൻ ആന്റണിയും പുട്ടസ്വാമിയും അഴുക്കുചാലിൽ ഇറങ്ങി. അരമണിക്കൂറോളം അവർ അകത്ത് ജോലി ചെയ്തു. പിന്നീട്, ശ്വാസംമുട്ടി ആന്റണിയും പുട്ടസ്വാമിയും പുറത്തുവന്നു. പിന്നീട്, ആശുപത്രിയിൽ പോകാതെ വീട്ടിലേക്ക് പോകുന്നതിനിടെ പുട്ടസ്വാമി മരിക്കുകയായിരുന്നു. സുഖമില്ലാതിരുന്ന ആന്റണിയെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. പണം വാങ്ങിയാണ് ജോലിക്കാർ അഴുക്കുചാലിൽ ഇറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ആരാണ് ഇവരെ ഇറക്കിയയതെന്നതുൾപ്പെടെയുള്ള കൂടുതൽ…
Read Moreഅജിത്കുമാർ കസ്റ്റഡി കൊലപതാകം; കുടുംബത്തിന് സർക്കാർ 25 ലക്ഷം നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
ചെന്നൈ : തമിഴ്നാട് ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട കെ അജിത് കുമാറിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. കേസിലെ സിബിഐ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുവാനും ആവശ്യമെങ്കിൽ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. മുന്നേ തന്നെ കസ്റ്റഡിയിൽ വെച്ച് പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവം വലിയ വിവാദമായതിന് പിന്നാലെ അജിത് കുമാറിൻ്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നൽകുകയായിരുന്നു.…
Read Moreഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കും; മുന്നറിയിപ്പുമായി യു.എസ് സെനറ്റർ
വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിന് പിന്നാലെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യു.എസ്. റഷ്യൻ എണ്ണ വാങ്ങുന്ന രീതി തുടർന്നാൽ രാജ്യങ്ങൾക്കുമേൽ കനത്ത തീരുവ ചുമതുമെന്ന് യു.എസ് സെനറ്റർ ലിൻഡെസെ ഗ്രാഹാം വ്യക്തമാക്കി ഫോക്സ് ന്യൂസുമായി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയിൽ നിന്നും 80 ശതമാനം എണ്ണയാണ് ഈ രാജ്യങ്ങൾ വാങ്ങുന്നതെന്നും ഇത് പുടിനെ സഹായിക്കുന്ന പ്രവർത്തമാണെന്നും പറഞ്ഞ അദ്ദേഹം ഈ രാജ്യങ്ങൾക്കുമേൽ യുഎസ് 100 ശതമാനം തീരുവ ചുമത്താൻ ട്രംപ് തീരുമാനിച്ചതായും അഭിപ്രായപ്പെട്ടു. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഒന്നുകിൽ…
Read Moreവി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ഫേസ്ബുക്കിൽ കുറിച്ചു. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു നൽകുന്നതെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍…
Read Moreചൂതാട്ടം നടത്തിയ സംഭവം; കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു : ചിറ്റാപൂർ പട്ടണത്തിലെ ബാപ്പുറാവു കല്യാണ മണ്ഡപത്തിന് സമീപം ചൂതാട്ടം നടത്തിയ സംഭവത്തിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകരായ ശിവരുദ്രപ്പ, ജഗനഗൗഡ, ബി.ജെ.പി പ്രവർത്തകരായ ശരണഗൗഡ, സോമശേഖർ എന്നിവർ ഉൾപ്പെടെ ഏഴു പേരാണ് കഴിഞ്ഞ ദിവസം ചിറ്റാപൂർ പൊലീസിൻ്റെ പിടിയിലായത്. ചൂതാട്ടം നടത്തിയത് വഴി ലഭിച്ച 59,220 രൂപ പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
Read Moreനഗരതിരക്കിൽ അൽപ്പമൊന്ന് വിശ്രമിക്കാം; സന്ദർശകർക്കായി രംഗോലിയും, വോക്‌വേയും
ബെംഗളൂരു : കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നഗരവികസനം യാഥാർഥ്യമയക്കിയ മെട്രോ, യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനുമായി തൗയ്യാറാക്കിയ ഇടമാണ് എംജി റോഡ് സ്റ്റേഷനോട് ചേർന്നുള്ള ബൊളിവാഡും രംഗോലി ആർട്ട് സെന്ററും. പരേഡ് റോഡിലെ വോക് വേ മെട്രോ നിർമാണത്തിണെന്ന കാരണം ചൂണ്ടിക്കാട്ടി പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇരുനിലകളിലായി വോക് വേയും ആർട്ട് സെന്ററും ഉൾപ്പെടുന്ന പുതിയ സങ്കേതം ഒരുങ്ങിയത്. വോക്‌വേ നിർമ്മാണം ************************** എംജി റോഡ് സ്റ്റേഷൻ ടെർമിനൽ മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെയാണ് വോക് വേ ചിട്ടപെടുത്തിയിരിക്കുന്നത്.…
Read Moreഒളിച്ചോടിപോയ മകളെ പൊലീസ് കണ്ടെത്തിയില്ലെന്ന് ആരോപണം; സ്റ്റേഷന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌ത് പിതാവ്
ബെംഗളൂരു : പൊലീസ് സ്റ്റേഷന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യ ഗൃഹനാഥൻ. ഗിൽകെനഹള്ളിയിലെ അജ്ജയ്യ (45) ആണ് മരിച്ചത്. യുവാവിനൊപ്പം ഒളിച്ചോടിയ മകളെ കണ്ടെത്തുന്നതിൽ പൊലീസ് അനാസ്ഥ കാണിച്ചെന്നാരോപിച്ചാണ് ആത്മഹത്യ. മകൾ യുവാവിനൊപ്പം ഒളിച്ചോടിപോയെന്ന് ചൂണ്ടിക്കാട്ടി അജ്ജയ്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഒളിച്ചോടി പോയ മകളെ കണ്ടെത്തി തരണമെന്നും സംസാരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പൊലീസുകാർവിഷയം ഗൗരവപൂർവ്വം കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് സ്റ്റേഷന് മുന്നിൽ ഇയാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.
Read Moreജഗദീപ് ധൻകറിന്റെ രാജി ആരോഗ്യ പ്രശ്നമോ അതോ രാഷ്ട്രീയമോ :കഴിഞ്ഞ ദിവസം അദ്ദേഹം കുഴഞ്ഞു വീണിരുന്നെന്നും റിപ്പോർട്ട്
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്കുപിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് അന്തരീക്ഷത്തില്‍ നിറയുന്നത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് ധന്‍കര്‍ തന്നെ വ്യക്തമാക്കിയെങ്കിലും രാഷ്ട്രീയ കാരണങ്ങളാണ് പിന്നിലെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനിടെയിലാണ് ധന്‍കര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി വ്യക്തമാക്കിക്കൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിക്കെത്തിയ ഉപരാഷ്ട്രപതി കുഴഞ്ഞുവീഴുകയുണ്ടായെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്നും ജൂലായ് 17-ന് ഭാര്യയ്ക്കും ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേനയ്ക്കുമൊപ്പം ഒരു ഉദ്യാനസന്ദര്‍ശനം നടത്തുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീണിരുന്നെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ധന്‍കറുടെ ആരോഗ്യനില പൊടുന്നനെ മോശമാകുകയും ഉടന്‍…
Read More